ബാലചന്ദ്രമേനോന്‍ അവതരിപ്പിക്കുന്നു... ശ്രീജ

By Staff

ബാലചന്ദ്രമേനോന്‍ അവതരിപ്പിക്കുന്നു... ശ്രീജ
മെയ് 04, 2001

ശോഭന, കാര്‍ത്തിക, പാര്‍വതി, നന്ദിനി, ആനി.... ബാലചന്ദ്രമേനോന്‍ മലയാളസിനിമയില്‍ കൊണ്ടുവന്ന നായികമാര്‍ ഒട്ടേറെ. കുറച്ചുകാലം സംവിധാനത്തില്‍ നിന്ന് വിട്ടുനിന്ന ബാലചന്ദ്രമേനോന്‍ തന്റെ പുതിയ ചിത്രത്തില്‍ ഒരു പെണ്‍കുട്ടിയെക്കൂടി മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നു.

ശ്രീജാ ചന്ദ്രന്‍... കൃഷ്ണാ ഗോപാല്‍ കൃഷ്ണ എന്ന ചിത്രത്തിലെ പ്രധാനകഥാപാത്രമായ രാധയെ അവതരിപ്പിക്കാന്‍ ബാലചന്ദ്രമേനോന്‍ കണ്ടെത്തിയ തിരുവല്ലക്കാരിയാണ് ശ്രീജ. ഇതിലെ രാധയെന്ന കഥാപാത്രം രണ്ട് കാലഘട്ടങ്ങളിലൂടെയാണ് കടന്നപോകുന്നത്. ഇതില്‍ രാധയുടെ കൗമാരത്തെയാണ് ശ്രീജ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന്റെ യൗവനകാലം അവതരിപ്പിക്കുന്നത് സുവര്‍ണ മാത്യുവാണ്.

നൃത്തത്തിലും അഭിനയത്തിലും പ്രാവീണ്യം നേടിയ ശ്രീജാ ചന്ദ്രന്‍ തിരുവല്ലയിലെ ബാലചന്ദ്രന്റെയും ശൈലജയുടെയും മകളാണ്. ബാലചന്ദ്രമേനോന്‍ അവതരിപ്പിച്ച മറ്റു നടിമാരെപ്പോലെ ശ്രീജയും മുന്‍നിരയിലെത്തുമോ എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X