പ്രഭു: മോണല്‍ അവസാനം അഭിനയിച്ച ചിത്രം
പ്രഭു: മോണല്‍ അവസാനം അഭിനയിച്ച ചിത്രം
മെയ് 04, 2002
ആതമഹത്യ ചെയ്ത തമിഴ് നടി മോണല്‍ അവസാനമായി അഭിനയിച്ചത് ഒരു മലയാളചിത്രത്തില്‍. കെ. ആര്‍. രാംദാസ് സംവിധാനം ചെയ്യുന്ന പ്രഭു എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് മോണല്‍ അവതരിപ്പിച്ചിരുന്നത്. മോണലിന്റെ മിക്കവാറും രംഗങ്ങളും ചിത്രീകരിച്ചു കഴിഞ്ഞിരുന്നു.
വിജയരാഘവന്‍, കലാഭവന്‍ മണി, ജഗദീഷ്, ഇന്ദ്രന്‍സ്, മധുപാല്‍ സുധാകര്‍ വസന്ത്, പ്രതാപ ചന്ദ്രന്‍, സലിം ബാബ, ബച്ചു റഹ്മാന്‍, കല്പന, ഫാത്തിമാ ബീവി, ശാന്തി വില്യംസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
കെ. ആര്‍. രാംദാസ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ഭരണിക്കാവ് ശിവകുമാറെഴുതിയ ഗാനങ്ങള്‍ക്ക് മനീഷ് സംഗീതം പകരുന്നു. ക്യാമറ സി. എം. മുത്തു. വിജയ് യേശുദാസ്, ശ്രീനിവാസ്, ശ്രീറാം, സുജാത, സ്വര്‍ണലത എന്നിവര്‍ പാടുന്നു.
ഋഷികേശ് ഫിലിംസിന് വേണ്ടി പുഷ്പാവാസന്താണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications