ദൈവത്തിന്റെ വിരലടയാളം
ദൈവത്തിന്റെ വിരലടയാളം
മെയ് 04, 2004
സൂപ്പര്‍ഹിറ്റായ ഫോര്‍ ദി പീപ്പിളിലെ നായകനിരയെ അണിനിരത്തി നവാഗത സംവിധായകനായ സതീഷ്പോള്‍ ഒരുക്കുന്ന ചിത്രത്തിന് ദൈവത്തിന്റെ വിരലടയാളം എന്ന് പേരിട്ടു.
ഫോര്‍ ദി പീപ്പിള്‍ വിതരണത്തിനെത്തിച്ച ജോണി സാഗരികയാണ് ദൈവത്തിന്റെ വിരലടയാളം നിര്‍മിക്കുന്നത്. ഫോര്‍ ദി പീപ്പിളിന്റെ കാസറ്റുകളുടെ വില്പനയും ജോണി സാഗരികയാണ് നടത്തിയിരുന്നത്.
ഫോര്‍ ദി പീപ്പിളിലെ നായകനിരയോടൊപ്പം ജാസി ഗിഫ്റ്റിന്റെ സംഗീതവും ദൈവത്തിന്റെ വിരലടയാളത്തിലുണ്ട്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കുന്നത് ജാസി ഗിഫ്റ്റാണ്. ഫോര്‍ ദി പീപ്പിള്‍ ഫോര്‍മുല വീണ്ടും പരീക്ഷിച്ച് മറ്റൊരു വിജയമൊരുക്കാനുള്ള ശ്രമത്തിലാണ് ജോണി സാഗരിക. ചിത്രത്തില്‍ ഏതാനും പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്.
ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് സംവിധായകന്‍ സിദ്ദിക്കാണ്. സൂപ്പര്‍മാന്‍ എന്ന ചിത്രത്തിന് ശേഷം ആദ്യമായാണ് സിദ്ദിക്ക് മറ്റൊരു സംവിധായകന് വേണ്ടി തിരക്കഥ രചിക്കുന്നത്. നര്‍മപ്രധാനമായ കഥയാണ് ദൈവത്തിന്റെ വിരലടയാളം പറയുന്നത്.


Click it and Unblock the Notifications