മന്യ കന്നഡയില്‍ ക്ലിക്ക്ഡ്
മന്യ കന്നഡയില്‍ ക്ലിക്ക്ഡ്
മെയ് 04, 2005
തെലുങ്കില്‍ നിന്നും മന്യ മലയാളത്തിലെത്തിയത് ഭാഗ്യം തേടിയാണ്. മലയാളത്തിലെ ആദ്യചിത്രമായ ജോക്കര്‍ വിജയിച്ചതോടെ മന്യ മലയാളത്തിന്റെ നടിയുമായി. എന്നാല്‍ പിന്നീട് മന്യ അഭിനയിച്ച ചിത്രങ്ങളൊന്നും വിജയമായില്ല. ഇപ്പോള്‍ മലയാളത്തില്‍ കിട്ടാത്ത ഭാഗ്യം കന്നഡയില്‍ മന്യയെ തേടിയെത്തിയിരിക്കുന്നു.
മന്യയുടെ ആദ്യകന്നഡ ചിത്രം വര്‍ഷ സൂപ്പര്‍ഹിറ്റായിക്കഴിഞ്ഞു. മലയാളചിത്രം ഹിറ്റ്ലറിന്റെ റീമേക്കാണ് ഈ ചിത്രം. കന്നഡത്തിലെ സൂപ്പര്‍താരം വിഷ്ണുവര്‍ധന്‍ നായകനായ ഈ ചിത്രത്തില്‍ ഹിറ്റ്ലറില്‍ ശോഭന അവതരിപ്പിച്ച നായികാവേഷമാണ് മന്യക്ക്. ചിത്രം വിജയിച്ചതോടെ മന്യ കന്നഡയില്‍ സ്ഥാനമുറപ്പിക്കുകയാണ്.
മലയാളത്തില്‍ ദിലീപിന്റെയും ജയറാമിന്റെയും നായികയായി മന്യ അഭിനയിച്ചിട്ടുണ്ടെങ്കിലും ജോക്കര്‍, കുഞ്ഞിക്കൂനന്‍ എന്നിവ മാത്രമാണ് ഹിറ്റായത്. മലയാളത്തില്‍ ഇപ്പോഴും അവസരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും പ്രമുഖ പ്രൊജക്ടുകളില്‍ മന്യക്ക് അവസരം കിട്ടാതെ പോവുന്നത് അഭിനയിച്ച ചിത്രങ്ങളില്‍ മിക്കതും പരാജയപ്പെട്ടതാണ്. ഏതായാലും മലയാളത്തില്‍ കിട്ടാതെ പോയത് മന്യ കന്നഡയില്‍ നേടിയെടുത്തിരിക്കുന്നു.
വര്‍ഷയുടെ വിജയത്തോടെ രണ്ടു ചിത്രങ്ങളില്‍ മന്യ കരാറായി. ഇതില്‍ ദര്‍ശന്‍ നായകനായ ശാസ്ത്രി എന്ന ചിത്രത്തിന്റെ ഷൂട്ടിഗ് നടന്നുവരികയാണ്. മുരളി നായകനാവുന്ന പേരിടാത്ത ചിത്രത്തിലും മന്യ നായികയായി വേഷമിടുന്നുണ്ട്.


Click it and Unblock the Notifications