മോഹന്‍ലാലിന്റെ വേഷപ്പകര്‍ച്ച

By Staff

മോഹന്‍ലാലിന്റെ വേഷപ്പകര്‍ച്ച
മെയ് 04, 2005

ഉടയോനില്‍ മോഹന്‍ലാല്‍ പുതിയ രൂപഭാവങ്ങളിലാണ്. വേഷത്തിലും മുഖത്തിലും ഒരു എഴുപതുകാരനായി മാറുകയാണ് മോഹന്‍ലാല്‍. ശൂരനാട് കുഞ്ഞ് എന്ന എഴുപതുകാരനായി മോഹന്‍ലാലിന്റെ പുതിയ വേഷപ്പകര്‍ച്ച.

രാവണപ്രഭുവിലും മറ്റും മോഹന്‍ലാല്‍ വൃദ്ധവേഷം ചെയ്തിട്ടുണ്ടെങ്കിലും മേക്കപ്പില്‍ ഇത്രയേറെ സൂക്ഷ്മതയോടെ മോഹന്‍ലല്‍ എഴുപതുകാരന്റെ പ്രായമാറ്റത്തിലേക്ക് വരുന്നത് ആദ്യമായാണ്. സ്വര്‍ണപ്പല്ലും ജുബ്ബയും മുണ്ടും തലേക്കെട്ടും കഴുത്തില്‍ തൂക്കിയിട്ട താക്കോലുമൊക്കെയായി എഴുപത്തിയാറാം വയസിലും യുവാവിന്റെ ഊര്‍ജ്വസ്വലതയുള്ള ശൂരനാട് കുഞ്ഞ് എന്ന വൃദ്ധകര്‍ഷകനായി മാറുകയാണ് മോഹന്‍ലാല്‍. പട്ടണം റഷീദും സലിമുമാണ് മോഹന്‍ലാലിന്റെ ഈ രൂപമാറ്റം സാധ്യമാക്കിയത്.

മണ്ണിനോട് മല്ലടിച്ച് സ്വര്‍ണം വിളയിച്ച നസ്രാണി കര്‍ഷകനായ ശൂരനാട് കുഞ്ഞിന്റെ കഥയാണ് ഭദ്രന്‍ ഉടയോനില്‍ പറയുന്നത്. വയസ് എഴുപത്താറായെങ്കിലും പ്രായത്തിന് കീഴടക്കാനാവാത്ത ഊര്‍ജ്വസ്വലതയോടെ അയാള്‍ മണ്ണില്‍ പെരുമാറുന്നു. മണ്ണാണ് അയാള്‍ക്ക് സര്‍വസ്വവും. അഞ്ച് മക്കളുള്ള കുടുംബത്തിന് രണ്ടാം സ്ഥാനമേ അയാള്‍ കൊടുത്തിട്ടുള്ളൂ. തന്റെ പിന്‍തലമുറയോടും അയാള്‍ക്ക് പറയാനുള്ളത് മണ്ണിനെ സ്നേഹിക്കാന്‍ മാത്രമാണ്.

മണ്ണിനെയും കൃഷിയെയും കുറിച്ച് കുഞ്ഞിനുള്ള അറിവുകള്‍ കൃത്യമാണ്. ഓരോന്നിനും ഭൂമിയില്‍ എത്രയടി കമഴിക്കാറമന്നു വരെ അയാള്‍ക്ക് കൃത്യമായറിയാം. മണ്ണിനെ സ്നേഹിക്കാന്‍ മാത്രം പഠിച്ച അയാളില്‍ നിന്നും പുതിയ തലമുറയിലേക്കുള്ള ദൂരം ചെറുതായിരുന്നില്ല.

പണമുണ്ടാക്കുന്നതിനുള്ള ദുരാഗ്രഹങ്ങളുടെ പേരില്‍ അയാള്‍ മക്കളോട് ഇടഞ്ഞു. അങ്ങനെ കുടുംബവുമായി തന്നെ തെറ്റി. കുടുംബത്തില്‍ തന്നെ അയാള്‍ക്ക് ശത്രുക്കളുണ്ടായി. കുടുംബത്തെ ഏറെ സ്നേഹിച്ച മകന്‍ പാപ്പോയിക്ക് പലപ്പോഴും ഈ ശത്രുത മൂലം പല പ്രശ്നങ്ങളും നേരിടേണ്ടിവന്നു.

എഴുപത്താറു വയസായ കുഞ്ഞ് ആ പ്രായത്തില്‍ രണ്ടാം വിവാഹത്തിന് മുതിര്‍ന്നപ്പോള്‍ അഞ്ച് മക്കളും എതിര്‍ത്തു. തന്റെ തീരുമാനത്തില്‍ നിന്ന് പിന്നോക്കം പോകുന്ന സ്വഭാവം കുഞ്ഞിനില്ലായിരുന്നു.

രണ്ട് തലമുറകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളുടെ കഥയാണ് ഉടയോന്‍ പറയുന്നത്. ശൂരനാട് കുഞ്ഞായി അഭിനയിക്കുന്ന മോഹന്‍ലാല്‍ മകന്‍ പാപ്പോയിയുടെ വേഷവും അവതരിപ്പിക്കുന്നുണ്ട്. രാവണപ്രഭുവിന് ശേഷം മോഹന്‍ലാല്‍ ചെയ്യുന്ന ഇരട്ടവേഷം.

ലയയാണ് ചിത്രത്തിലെ നായിക. താഴ്വാരം എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ അന്യഭാഷാനടന്‍ സലിംഗൗസ് ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നാസര്‍ കലാഭവന്‍ മണി, മനോജ് കെ. ജയന്‍, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, രാജന്‍ പി. ദേവ്, സിദ്ദിക്ക്, മോഹന്‍ജോസ്, സാദിക്ക്, ഇടവേള ബാബു, ഷമ്മി തിലകന്‍, ഭീമന്‍ രഘു, എം. ആര്‍. ഗോപകുമാര്‍, കൊച്ചുപ്രേമന്‍, സുകന്യ, കല്പന, ബിന്ദു പണിക്കര്‍, കുക്കു പരമേശ്വരന്‍ തുടങ്ങിയ നീണ്ട താരനിര തന്നെയുണ്ട് ചിത്രത്തില്‍.

ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് ഔസേപ്പച്ചനാണ്. ഛായാഗ്രഹണം രാമചന്ദ്രബാബു. ജൂലൈ ഏഴിന് ചിത്രം പ്രദര്‍ശനത്തിനെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X