ജയറാം-രാജസേനന്‍ ടീം വീണ്ടും
ജയറാം-രാജസേനന്‍ ടീം വീണ്ടും
മെയ് 4, 2006
ഏറ്റവും കൂടുതല്‍ സിനിമകളില്‍ ഒന്നിച്ചിട്ടുള്ള സംവിധായക-താര ജോഡിയായ രാജസേനനും ജയറാമും ഒരിക്കല്‍ക്കൂടി ഒന്നിക്കുന്നു.
നീണ്ട ഇടവേളക്കു ശേഷം മധുചന്ദ്രലേഖയിലൂടെയാണ് ഇരുവരും വീണ്ടും ഒത്തുചേര്‍ന്നത്. മെയ് മാസത്തില്‍ അടുത്ത ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കാനാണ് ഇരുവരുടെയും പദ്ധതി. ജയറാമിനെ നായകനാക്കി ലോഹിതദാസ് സംവിധാനം ചെയ്യാമെന്നേറ്റിരുന്ന ചിത്രം ഉപേക്ഷിച്ചതോടെ ജയറാമിന് ഉടന്‍ പുതിയ പ്രൊജക്ടൊന്നുമില്ലാതായി. ഈ സാഹചര്യത്തിലാണ് രാജസേനനുമൊന്നിച്ച് മറ്റൊരു ചിത്രം കൂടി ചെയ്യാന്‍ ജയറാം തീരുമാനിച്ചത്.
ഒട്ടേറെ സിനിമകളില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ച ഇരുവരും ചില സൗന്ദര്യപിണക്കങ്ങളെ തുടര്‍ന്നാണ് അകന്നത്. എന്നാല്‍ കരിയറിലെ ചീത്തക്കാലം രണ്ടു പേരെയും ഒരു പോലെ ബാധിച്ചപ്പോള്‍ അത് മറികടക്കാന്‍ പിണക്കം മറന്ന് ഇരുവരും വീണ്ടും ഒന്നിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മധുചന്ദ്രലേഖക്കു ശേഷവും ആ കൂട്ടുകെട്ട് പുതിയ ചിത്രത്തിലൂടെ തുടരുകയാണ്.


Click it and Unblock the Notifications