പ്രേതമായി അഭിനയിയ്ക്കാന്‍ ആളെ വേണം
പ്രേതമായി അഭിനയിയ്ക്കാന്‍ ആളെ വേണം
മെയ് 05, 2003
പ്രേതമായി അഭിനയിയ്ക്കാന്‍ ഒരു പെണ്‍കുട്ടിയെ അന്വേഷിച്ച് നടക്കുകയാണ് സംവിധായകന്‍ വിനയന്‍. പ്രായം 17 നും 21 നും ഇടയ്ക്കായിരിയ്ക്കുകയും വേണം.ആകാശഗംഗ എന്ന തന്റെ ചലച്ചിത്രത്തില്‍ വിനയന്‍ പയറ്റിയത് ഒരു പ്രേത കഥയായിരുന്നു. അന്ന് അത് വന്‍ വിജയവുമായി.
ഇതും പ്രേത കഥയാണിതെന്ന് പറയേണ്ടതില്ലല്ലോ. അന്ന് പ്രേത കഥ എടുത്തപ്പോള്‍ നിര്‍മ്മാതാവ് നഷ്ടം ഭയന്ന് പിന്മാറിയതാണ്. പിന്നീട് വിതരണാവകാശം നേടി വിനയന്‍ തന്നെ പണം കണ്ടെത്തി നിക്ഷേപിച്ചു. ചിത്രം വന്‍ വിജയവുമായി.
ഇപ്പോള്‍ മീരയുടെ ദുഖവും മുത്തവുന്റെ സ്വപ്നവും എന്ന ചിത്രത്തിന്റെ ജോലിയിലാണ് അത് പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ വിനയന്‍ തന്റെ പുതിയ പ്രേത കഥയുടെ ജോലികള്‍ തുടങ്ങും.
അല്പം മസാലയുള്ള പ്രേത കഥകള്‍ തുടര്‍ച്ചയായി വിജയം കണ്ടിട്ടുണ്ട്. ഇന്ദ്രിയം അതിന് ഒരു ഉദാഹരണമാണ്. കഴിഞ്ഞ വര്‍ഷം അനില്‍ ബാബു ഗീതു മോഹന്‍ ദാസിനെ നായികയാക്കി നിര്‍മ്മിച്ച പ്രേത കഥയും നന്നായി വിറ്റു. കൗമാരക്കാരിയായ ഒരു കുട്ടിയേയും അന്വേഷിച്ചുകൊണ്ടിരിയ്ക്കുകയാണ് വിനയന്‍.
നേരത്തേ മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം വിനയന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിന് മുമ്പ് തന്റെ ഇഷ്ട വിഷയമായ പ്രേത കഥ ചിത്രമാക്കാനാണ് ഇപ്പോള്‍ വിനയന്‍ ഉദ്ദേശിയ്ക്കുന്നത്.


Click it and Unblock the Notifications