കളേഴ്സിലൂടെ ഗൗരിയും സിനിമയില്‍
കളേഴ്സിലൂടെ ഗൗരിയും സിനിമയില്‍
മെയ് 05, 2004
കൈരളി ടിവിയിലെ ഹലോ ഗുഡ് ഈവനിംഗ് എന്ന പരിപാടിയുടെ അവതാരകയായിരുന്ന ടെസ്സ ടിവി രംഗത്തു നിന്ന് സിനിമയില്‍ എത്തിയവരില്‍ ഏറ്റവും മികച്ച തുടക്കം ലഭിച്ച താരമാണ്. ആദ്യചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിക്കാനാണ് ടെസ്സയ്ക്ക് അവസരം ലഭിച്ചത്. ടെസ്സയ്ക്ക് പിന്നാലെ ഹലോ ഗുഡ് ഈവനിംഗ് പരിപാടി ഇപ്പോള്‍ അവതരിപ്പിച്ചുവരുന്ന ഗൗരിയും സിനിമയിലെത്തുന്നു.
കല്യാണക്കച്ചേരി എന്ന ചിത്രത്തിന്റെ സംവിധായകനായ അനില്‍ചന്ദ്രന്‍ ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ഗൗരിയുടെ സിനിമയിലെ അരങ്ങേറ്റം. കളേഴ്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായികയുടെ വേഷമാണ് ഗൗരിയ്ക്ക്.
ഫോര്‍ ദി പീപ്പിള്‍ മാതൃകയാക്കി ഒരുക്കുന്ന ഏതാനും ചിത്രങ്ങളുടെ കൂട്ടത്തിലാണ് കളേഴ്സും. അഞ്ച് പുതുമുഖങ്ങളാണ് ഈ ചിത്രത്തില്‍ നായകന്‍മാരാവുന്നത്. അഭിജിത്ത്, ജിജോ, അജിത്ത്, പ്രശാന്ത് , സന്ദീപ് എന്നിവരാണ് കളേഴ്സിലൂടെ അരങ്ങേറ്റം കുറിക്കുന്ന പുതുമുഖങ്ങള്‍. ജോയി, മെറിന്‍ എന്നീ പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.
സി. ബാലുവിന്റേതാണ് ചിത്രത്തിന്റെ രചന. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് നടേഷ്ശങ്കറാണ് ഈണം നല്‍കുന്നത്. ക്യാമറ വൈദി. നക്ഷത്ര ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രവീണ്‍ കെ. നായരും ശ്രീവത്സനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications