മലയാള ചിത്രങ്ങളുടെ റീമേക്കുകള്‍ വന്‍വിജയം

By Staff

മലയാള ചിത്രങ്ങളുടെ റീമേക്കുകള്‍ വന്‍വിജയം
മെയ് 05, 2005

കന്നഡയില്‍ മലയാള ചിത്രങ്ങളുടെ റീമേക്കുകള്‍ വന്‍വിജയമാവുന്നു. കന്നഡയിലെ സിനിമകളില്‍ വലിയൊരു പങ്കും മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ റീമേക്കുകളാണ്. ഈ ചിത്രങ്ങളുടെ കൂട്ടത്തില്‍ മലയാളത്തില്‍ നിന്നുുള്ള റീമേക്കുകള്‍ ഇവിടെ വന്‍വിജയമാണ്.

കഴിഞ്ഞ ആറു മാസത്തിനിടയില്‍ ആറോളം മലയാള ചിത്രങ്ങളുടെ റീമേക്കുകളാണ് കന്നഡത്തിലുണ്ടായത്. ഇതില്‍ മണിച്ചിത്രത്താഴിന്റെ റീമേക്കായ ആപ്തമിത്ര റെക്കോഡ് വിജയമാണ് നേടിയത്. 250 ദിവസം പിന്നിട്ട ഈ ചിത്രം ഇപ്പോഴും പ്രദര്‍ശിപ്പിച്ചുവരികയാണ്. ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തെ വിഷ്ണുവര്‍ധനും ശോഭനയുടെ കഥാപാത്രത്തെ സൗന്ദര്യയുമാണ് അവതരിപ്പിച്ചത്.

തേന്മാവിന്‍ കൊമ്പത്തന്റെ റീമേക്കായ സാഹുകാര, വല്യേട്ടന്റെ റീമേക്കായ ജേഷ്ഠ എന്നീ ചിത്രങ്ങളിലും വിഷ്ണുവര്‍ധനാണ് നായകനായത്. രണ്ട് ചിത്രങ്ങളും ഹിറ്റായി.

ഇപ്പോള്‍ തിയേറ്ററിലെത്തിയിരിക്കുന്ന ഹിറ്റ്ലറുടെ റീമേക്കായ വര്‍ഷയും വന്‍വിജയത്തിലേക്കാണ് കുതിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും നായകരായ ചിത്രങ്ങളുടെ റീമേക്കുകളിലെല്ലാം വിഷ്ണുവര്‍ധനാണ് നായകനാവുന്നത്. ഈ ചിത്രത്തിലും വിഷ്ണുവര്‍ധനാണ് നായകന്‍. മന്യയാണ് ചിത്രത്തിലെ നായിക.

മലയാളത്തിലെ മറ്റൊരു സൂപ്പര്‍ഹിറ്റായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും നന്ന പ്രീതിയ രാമു എന്ന പേരില്‍ റീമേക്ക് ചെയ്തിരുന്നു. ഈ ചിത്രം വിജയമായില്ല. മലയാളത്തില്‍ ഈയിടെ സൂപ്പര്‍ഹിറ്റായ ഫോര്‍ ദി പീപ്പിള്‍, ഉദയനാണ് താരം എന്നീ ചിത്രങ്ങള്‍ക്കും കന്നഡയില്‍ റീമേക്ക് ഒരുങ്ങുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X