സത്യന്‍-ലോഹി-ജയറാം വീണ്ടും
സത്യന്‍-ലോഹി-ജയറാം വീണ്ടും
മെയ് 06, 2002
അവര്‍ വീണ്ടും വരുന്നു. സത്യന്‍ അന്തിക്കാടും ലോഹിതദാസും ജയറാമും. മൂവരും വീണ്ടും ഒന്നിക്കുമ്പോള്‍ നല്ലൊരു കുടുംബ ചിത്രമെന്ന പതിവ് തെറ്റില്ലെന്നാണ് പ്രതീക്ഷ.
വീണ്ടും ചില വീട്ടുകാര്യങ്ങള്‍, തൂവല്‍ക്കൊട്ടാരം തുടങ്ങിയ കുടുംബ ചിത്ര ഹിറ്റുകളാണ് സത്യന്‍-ലോഹി-ജയറാം കൂട്ടുകെട്ടില്‍ നിന്ന് മുമ്പുണ്ടായത്. പേരിടാത്ത പുതിയ ചിത്രത്തിന്റേതും ഒരു കുടുംബ കഥ തന്നെ.
അഛന്റെ സല്‍ക്കീര്‍ത്തി നിലനിര്‍ത്താനായി പല യത്നങ്ങളും നടത്തുന്ന ഒരു മകന്റെ കഥയാണ് പുതിയ ചിത്രം പറയുന്നത്. ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. നെടുമുടി വേണുവും കെ. പി. എ. സി. ലളിതയും ചിത്രത്തില്‍ രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
കൈതപ്രത്തിന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ജോണ്‍സണാണ്. യേശുദാസ്, ചിത്ര, ജയചന്ദ്രന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കുന്നു. ക്യാമറ വിപിന്‍ മോഹന്‍. ഗ്യാലക്സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീലാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications