ഷാജി കൈലാസ്-മോഹന്‍ലാല്‍ ടീം വീണ്ടും
ഷാജി കൈലാസ്-മോഹന്‍ലാല്‍ ടീം വീണ്ടും
മെയ് 6, 2006
നാട്ടുരാജാവിനു ശേഷം ഷാജി കൈലാസും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് ചിത്രമെന്ന നിലയില്‍ ഷാജിയുടെ ചിത്ര തിയേറ്ററുകളിലെത്തിക്കാനാണ് പദ്ധതി.
ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് സപ്തംബറില്‍ ആരംഭിക്കും. അലിഭായി എന്ന കരുത്തനായ കഥാപാത്രത്തിന്റെ കഥയാണ് പുതിയ ചിത്രത്തിന്റേതെന്ന് ഷാജി കൈലാസ് പറഞ്ഞു.
നരസിംഹം എന്ന മെഗാഹിറ്റിനു ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിച്ച് ചെയ്തത് താണ്ഡവം, നാട്ടുരാജാവ് എന്നീ ചിത്രങ്ങളാണ്. ഇവയുടെ പരാജയത്തെ തുടര്‍ന്ന് ഒന്നിച്ച് പുതിയ ചിത്രങ്ങള്‍ ചെയ്യാന്‍ ഈ ടീം വിമുഖത പ്രകടിപ്പിച്ചിരുന്നു. ഒരേ ശൈലിയുള്ള ചിത്രങ്ങള്‍ ആവര്‍ത്തിച്ച് ഒരുക്കുന്നതാണ് ഈ ടീമിന്റെ സംരംഭങ്ങള്‍ പരാജയപ്പെടാന്‍ കാരണമായത്.
തന്മാത്ര, രസതന്ത്രം എന്നീ ചിത്രങ്ങളില്‍ സാധാരണക്കാരന്റെ വേഷങ്ങളില്‍ പ്രേക്ഷകരുടെ കൈയടി നേടിയ മോഹന്‍ലാല്‍ വീണ്ടും ഷാജി കൈലാസിന്റെ ചിത്രത്തിലൂടെ വീരനായകവേഷമണിയുകയാണ്. ഒരിക്കല്‍ക്കൂടി ഷാജി തന്റെ പതിവുശൈലിയില്‍ മോഹന്‍ലാലിന് വീരനായക പരിവേഷം നല്‍കുമ്പോള്‍ അത് പ്രേക്ഷകര്‍ സ്വീകരിക്കുമോയെന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.


Click it and Unblock the Notifications