അശ്വതി മേനോന്‍ വീണ്ടും...
അശ്വതി മേനോന്‍ വീണ്ടും...
മെയ് 07, 2001
ഇളമാന്‍ കണ്ണിലൂടെ ഐആം തിങ്കിംഗ് ഓഫ് യൂ.... സത്യം ശിവം സുന്ദരത്തില്‍ കുഞ്ചാക്കോ ബോബന്‍ തിങ്ക് ചെയ്തു കൊണ്ടിരുന്ന പെണ്‍കുട്ടിയെ ഓര്‍മ്മയില്ലേ... പാട്ടുംപാടി നൃത്തം ചെയ്തുകൊണ്ടിരുന്ന അതേ അശ്വതി മേനോന്‍ വീണ്ടും വരുന്നു.
ആദ്യചിത്രത്തിനു ശേഷം ഏറെ അവസരങ്ങളൊന്നും ഈ പെണ്‍കുട്ടിയെത്തേടി എത്തിയിരുന്നില്ല. ഇതിനിടയില്‍ ദി ഗിഫ്റ്റ് ഓഫ് ഗോഡില്‍ മദര്‍ തെരേസയെ അവതരിപ്പിക്കാന്‍ അവസരം ഒത്തുവന്നെങ്കിലും അവസാന നിമിഷം മിനി നായര്‍ ആ വേഷവും കൊണ്ടു പോയി. പക്ഷെ ഇപ്പോള്‍ ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ശംഭോ മഹാദേവയിലൂടെയാണ് അശ്വതി വീണ്ടും എത്തുന്നത്.
മുകേഷ് നായകനാകുന്ന ഈ ചിത്രത്തിലെ നായികാവേഷം ഈ പെണ്‍കുട്ടിക്ക് വീണ്ടും അവസരം നല്‍കിക്കൊടുക്കുമെന്ന് കരുതാം.


Click it and Unblock the Notifications