സുരേഷ് നടരാജന്റെ ഇന്റിഗോ
സുരേഷ് നടരാജന്റെ ഇന്റിഗോ
മെയ് 07, 2002
ഏറെ വിവാദം സൃഷ്ടിച്ച പെറ്റല്‍സിന് ശേഷം മലയാളി സംവിധായകന്‍ സുരേഷ് നടരാജന്‍ പുതിയ ഇംഗ്ലീഷ് ചിത്രമൊരുക്കുന്നു.
ഇന്റിഗോ എന്നാണ് പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഹിന്ദി നടന്‍ മനോജ് വാജ്പേയിയും കനേഡിയന്‍ നടി സാറാ പോളിയുമാണ് ഇന്റിഗോയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് സുരേഷ് നടരാജന്‍ പുതിയ ചിത്രമൊരുക്കുന്നത്. മോഹിനിയാട്ടം പഠിക്കുന്ന ഒരു അമേരിക്കക്കാരിയും ഒരു ക്ഷേത്ര പൂജാരിയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം.
സുരേഷ് നടരാജന്റെ ആദ്യചിത്രമായ പെറ്റല്‍സും ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയായിരുന്നു. സ്വവര്‍ഗപ്രണയിനികളായ രണ്ട് പേരുടെ കഥയാണ് പെറ്റല്‍സില്‍ പറയുന്നത്. പതിനേഴോളം അന്താരാഷ്ട്ര സിനിമാ മേളകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.


Click it and Unblock the Notifications