കുഞ്ചാക്കോയ്ക്ക് ശേഷം ചില കാമുക നായകര്‍

By Staff

കുഞ്ചാക്കോയ്ക്ക് ശേഷം ചില കാമുക നായകര്‍
മെയ് 07, 2002

റഹ്മാന് ശേഷം മലയാളത്തില്‍ കാമുക നായകന്‍ ഉണ്ടായത് കുഞ്ചാക്കോ ബോബന്റെ വരവോടെയാണ്. കോളജ് കാമ്പസുകളിലും കോഫി ഹൗസുകളിലും പ്രണയിച്ച് നടക്കുന്ന കൗമാര തലമുറയുടെ ഹരമായി മാറിയ കുഞ്ചാക്കോയ്ക്കു ശേഷം മലയാളത്തില്‍ ഇതാ ചില കാമുക വേഷങ്ങള്‍ കൂടി പിറക്കുന്നു. മലയാളത്തിലെ പുതുപ്രണയതരംഗത്തിന്റെ കുത്തൊഴുക്കിലാണ് ഇവരെല്ലാം കാമുകരായ നായകന്മാരായി എത്തുന്നത്.

ആദ്യത്തെ മൂന്ന് ചിത്രങ്ങളില്‍ കൗമാര പ്രണയത്തില്‍ ഉല്ലസിക്കുന്ന നായകനായി അഭിനയിച്ചാണ് പൃഥ്വിരാജ് തന്റെ സിനിമാ അരങ്ങേറ്റം കുറിക്കുന്നത്. രഞ്ജിത്തിന്റെ നന്ദനത്തില്‍ വീട്ടിലെ ഹോം നഴ്സായ പെണ്‍കുട്ടിയെ പ്രേമിക്കുന്ന വിദ്യാര്‍ഥിയാണ് പൃഥ്വിരാജ്. പൃഥ്വിരാജിന്റെ ആദ്യ ചിത്രമാണിത്.

രാജസേനന്റെ നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍, അവനുണ്ടൊരു രാജകുമാരി യിലും വിജി തമ്പിയുടെ നമ്മള്‍ തമ്മിലിലും കാമുക വേഷത്തിലാണ് പൃഥ്വിരാജ്. നന്ദനത്തിലും നമ്മള്‍ തമ്മിലിലും നവ്യാ നായരാണ് നക്ഷത്രക്കണ്ണും തിളങ്ങുന്ന താടിയുമുള്ള ഈ സുന്ദരന്റെ നായികയായി അഭിനയിക്കുന്നത്. നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍, അവനുണ്ടൊരു രാജകുമാരിയില്‍ പുതുമുഖം അഞ്ജലി കൃഷ്ണയും.

വിനയന്റെ ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തില്‍ ഊമയായ കാമുകനായി അഭിനയിച്ച ജയസൂര്യയ്ക്കും കാമുക നായകനായി തുടരാനാണ് വിധി. ജോസ് തോമസിന്റെ പുതിയ ചിത്രത്തില്‍ കാമുക വേഷമാണ് ജയസൂര്യയ്ക്ക്.

ഇവര്‍ക്കെല്ലാം വെല്ലുവിളിയാവുന്ന മറ്റൊരാളുണ്ട്. കുഞ്ചാക്കോ ബോബന് കാമുക വേഷത്തില്‍ സിനിമയില്‍ അരങ്ങേറ്റം നല്‍കിയ ഫാസിലിന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കുന്ന അദ്ദേഹത്തിന്റെ മകന്‍ തന്നെ- ഷാനു. കാമുക വേഷങ്ങളില്‍ ഇവര്‍ തിളങ്ങിയേക്കാം. പക്ഷേ മലയാളത്തിലെ ഈ പ്രണയ തരംഗം അവസാനിക്കുമ്പോള്‍ കാമുക കുപ്പായമൂരി വ്യത്യസ്ത വേഷങ്ങള്‍ ചെയ്യുമ്പോഴേ ഇവരിലെ നടനെ കുറിച്ച് എന്തെങ്കിലും പറയാനാവൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X