പത്മരാജന്‍ പുരസ്കാരം നിഴല്‍ക്കുത്തിന്
പത്മരാജന്‍ പുരസ്കാരം നിഴല്‍ക്കുത്തിന്
മെയ് 07, 2003
തിരുവനന്തപുരം: മികച്ച സിനിമയ്ക്കുള്ള ഈ വര്‍ഷത്തെ പത്മരാജന്‍ പുരസ്കാരം അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത നിഴല്‍ക്കുത്ത് നേടി. 30,000 രൂപയും ഫലകവുമാണ് പുരസ്കാരം.
മികച്ച കഥയ്ക്കുള്ള പത്മരാജന്‍ പുരസ്കാരം കെ.എ. സെബാസ്റ്യന്‍ രചിച്ച ദൃഷ്ടാന്തത്തിനാണ്. 10,000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
ഡോ. വി. രാജകൃഷ്ണന്‍, ശ്രീകുമാരന്‍ തമ്പി എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. ഇവര്‍ വാര്‍ത്താസമ്മേളനത്തിലാണ് അവാര്‍ഡ് വിവരം പ്രഖ്യാപിച്ചത്. പത്മരാജന്‍ സ്മാരക ട്രസ്റ് ഭാരവാഹി ബാബു പ്രസാദും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതനായിരുന്നു. പത്മരാജന്റെ ജന്മദിനമായ മെയ് 23ന് ടാഗോര്‍ സെന്റിനറി ഹാളിന്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.


Click it and Unblock the Notifications