ചേംബറിന്റേത് കടുംപിടുത്തം: ഇന്നസെന്റ്
ചേംബറിന്റേത് കടുംപിടുത്തം: ഇന്നസെന്റ്
മെയ് 07, 2004
തിരുവനന്തപുരം: ചലച്ചിത്രരംഗത്തെ പ്രതിസന്ധിക്ക് താരങ്ങളെ കുറ്റപ്പെടുത്തുന്ന ഫിലിം ചേംബര്‍ ഈ പ്രശ്നത്തില്‍ തങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയാണെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് കുറ്റപ്പെടുത്തി.
ഏഷ്യാനെറ്റ് അവാര്‍ഡ്ദാന ചടങ്ങിനോട് അനുബന്ധിച്ച് അമ്മ നടത്തിയ താരനിശയില്‍ പങ്കെടുത്ത താരങ്ങളെ വിലക്കുമെന്ന പ്രസ്താവന ചേംബറിലെ ചില തീവ്രവാദികളുടേതാണ്.
ആര്‍ക്കും ഒപ്പുവയ്ക്കാനാവാത്ത ഒരു കരാര്‍ ഉണ്ടാക്കിവച്ച ചേംബറാണ് സിനിമാ നിര്‍മാണത്തില്‍ നിന്ന് താരങ്ങളെ അകറ്റിനിര്‍ത്തുന്നത്. സിനിമാവ്യവസായത്തിന്റെ താത്പര്യങ്ങള്‍ക്കു വേണ്ടിയാണോ അതല്ല ചില വ്യക്തികളോട് പ്രതികാരം ചെയ്യാനാണോ ചേംബര്‍ കടുത്ത വ്യവസ്ഥകള്‍ മുന്നോട്ടുവയ്ക്കുന്നതെന്ന് ജനങ്ങളും സിനിമാരംഗവുമായി ബന്ധമുള്ളവരും ചിന്തിക്കണം.
പ്രശ്നം ഒത്തുതീര്‍ക്കുന്നതിന് അമ്മയും സര്‍ക്കാരും വി. ആര്‍. കൃഷ്ണയ്യരും മന്ത്രി ബാബു ദിവാകരനും മുന്നോട്ടുവന്നിട്ടും ചേംബര്‍ കടുംപിടുത്തം തുടരുകയാണെന്ന് ഇന്നസെന്റ് കുറ്റപ്പെടുത്തി.


Click it and Unblock the Notifications