മീന നായികയാണ്

By Staff

മീന നായികയാണ്
മെയ് 07, 2004

ഉദയന്‍ താരമാണ് എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായി മീന അഭിനയിക്കും. ഫ്രന്റ്സിന് ശേഷം ജയറാമും മീനയും നായികാനായകന്‍മാരാവുന്ന മലയാളചിത്രമാണ് ഉദയന്‍ താരമാണ്.

നവാഗതസംവിധായകനായ റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ഉദയന്‍ താരമാണ് എന്ന ചിത്രത്തില്‍ സൂപ്പര്‍ഹിറ്റ് ചിത്രമായ ഫ്രന്റ്സിലെ പ്രമുഖതാരങ്ങളെല്ലാം അണിനിരക്കുന്നുണ്ട്. ഫ്രന്റ്സിലെ ചിരിമുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുന്ന താരസംഘം ഈ ചിത്രത്തിലുമുണ്ട്. ജയറാമിന് പുറമെ മുകേഷും ശ്രീനിവാസനും ജഗതി ശ്രീകുമാറും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഫ്രന്റ്സില്‍ നായികയായ മീന തന്നെ ഈ ചിത്രത്തിലും നായിക.

ചിരിരംഗങ്ങള്‍ക്ക് കൊഴുപ്പേകാന്‍ കൊച്ചിന്‍ ഹനീഫ, ഇന്ദ്രന്‍സ് തുടങ്ങിയ താരങ്ങളുമുണ്ട്.

വിഷുവിന് റിലീസ് ചെയ്ത ചതിക്കാത്ത ചന്തുവിന് ശേഷം സിനിമാലോകത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന മറ്റൊരു ചിത്രമാണ് ഉദയന്‍ താരമാണ്. ജയറാമും ശ്രീനിവാസനും സിനിമക്കാരായാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ശ്രീനിവാസന്‍ സൂപ്പര്‍താരമായും ജയറാം സൂപ്പര്‍താരത്തിന്റൈ ഡേറ്റ് കിട്ടാന്‍ വേണ്ടി ഓടിനടക്കുന്ന സഹസംവിധായകനായുമാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് ശ്രീനിവാസനാണ്. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിന് ശേഷം ശ്രീനിവാസന്‍ തിരക്കഥ രചിക്കുന്ന ചിത്രമാണിത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് മെയ് മൂന്നാം വാരത്തില്‍ ആരംഭിക്കും. ഓണത്തിന് റിലീസ് ചെയ്യാനാണ് പദ്ധതി. കാള്‍ട്ടന്‍ ഫിലിംസിന് വേണ്ടി കരുണാകരനാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X