വിജയന്‍ ഗുണ്ട; പാപ്പച്ചന്‍ കമ്മിഷണര്‍

By Staff

വിജയന്‍ ഗുണ്ട; പാപ്പച്ചന്‍ കമ്മിഷണര്‍
മെയ് 07, 2004

ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ നെടുംതൂണുകളായിരുന്ന രണ്ട് താരങ്ങള്‍ സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുന്നു- ഐ. എം. വിജയനും പാപ്പച്ചനും.

ഇന്ത്യന്‍ ടീമിന് വേണ്ടി ഒന്നിച്ച് പൊരുതിയിട്ടുള്ള ഫുട്ബോള്‍ താരങ്ങള്‍ സിനിമയില്‍ പ്രതിയോഗികളാണ്. ഒരാള്‍ നഗരത്തെ വിറപ്പിക്കുന്ന ഗുണ്ടാത്തലവനായി അഭിയനയിക്കുമ്പോള്‍ അയാളെ ഒതുക്കാന്‍ ശ്രമിക്കുന്ന സിറ്റി പൊലീസ് കമ്മിഷണറുടെ വേഷത്തിലാണ് മറ്റേയാള്‍. വിജയനാണ് ഗുണ്ടയുടെ വേഷത്തില്‍. പാപ്പച്ചന്‍ കമ്മിഷണറായി വേഷമിടുന്നു.

നവാഗത സംവിധായകനായ വിനോദ് ഒരുക്കുന്ന ക്വട്ടേഷന്‍ എന്ന ചിത്രത്തിലാണ് ഫുട്ബോള്‍ പ്രതിഭകള്‍ ഒന്നിച്ച് അഭിനയിക്കുന്നത്. കേരളത്തില്‍ പടര്‍ന്നുപിടിച്ച ഗുണ്ടാവിളയാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

ഐ. എം. വിജയന്‍ അഭിനയിക്കുന്ന നാലാമത്തെ ചിത്രമാണിത്. ശാന്തം, ആകാശത്തിലെ പറവകള്‍, ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ എന്നിവയാണ് വിജയന്‍ നേരത്തെ അഭിനയിച്ച ചിത്രങ്ങള്‍. സിബി മലയില്‍ സംവിധാനം ചെയ്ത ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ എന്ന ചിത്രത്തില്‍ ഫുട്ബോള്‍ കോച്ചായാണ് വിജയന്‍ അഭിനയിച്ചത്. ക്വട്ടേഷനില്‍ നായകതുല്യമായ വേഷത്തിലാണ് വിജയന്‍ പ്രത്യക്ഷപ്പെടുന്നത്.

പാപ്പച്ചന്‍ ക്യാമറക്ക് മുന്നിലെത്തുന്നത് ആദ്യമായാണ്. നല്ല കഥാപാത്രമാണെന്ന് തോന്നിയതുകൊണ്ടാണ് അഭിനയിക്കാന്‍ സമ്മതിച്ചതെന്ന് പൊലീസ് വകുപ്പില്‍ ഉദ്യോസ്ഥനായ പാപ്പച്ചന്‍ പറഞ്ഞു.

ഫോര്‍ ദി പീപ്പിളിലെ നായകന്‍മാരില്‍ ഒരാളായ അരുണാണ് ക്വട്ടേഷനിലെ നായകന്‍. സുചിത നായികയാവുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X