പത്മപ്രിയ സുരേഷ് ഗോപിയുടെ നായിക

By Staff

പത്മപ്രിയ സുരേഷ് ഗോപിയുടെ നായിക
മെയ് 07, 2005

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എസ്പി എന്ന ചിത്രത്തില്‍ പത്മപ്രിയ നായികയാവുന്നു. മോഹന്‍ലാല്‍ ചിത്രം വടക്കുംനാഥനു ശേഷം പത്മപ്രിയ അഭിനയിക്കുന്ന മലയാളചിത്രമാണിത്.

മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ നായികയെന്ന നിലയില്‍ ഇതിനകം ശ്രദ്ധിക്കപ്പെട്ട നടിയാണ് പത്മപ്രിയ. തെലുങ്കില്‍ നിന്നും മലയാളത്തിലെത്തിയ പത്മപ്രിയയുടെ അഞ്ചാമത്തെ മലയാളചിത്രമാണ് എസ്പി.

കഴിഞ്ഞ വര്‍ഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കാഴ്ചയിലൂടെയാണ് പത്മപ്രിയ മലയാളത്തിലെത്തുന്നത്. കാഴ്ച വന്‍വിജയമായപ്പോള്‍ ആ ചിത്രത്തിലെ നായികയായ പത്മപ്രിയയും മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് പത്മപ്രിയ അഭിനയിച്ചത് ജയറാമിനൊപ്പം അമൃതം എന്ന ചിത്രത്തിലാണ്.

തുടര്‍ന്ന് വടക്കുംനാഥനില്‍ പത്മപ്രിയ മോഹന്‍ലാലിന്റെ നായികയായി. ചിത്രീകരണം പൂര്‍ത്തിയായ വടക്കുംനാഥന്‍ തിയേറ്ററുകളിലെത്താനിരിക്കുകയാണ്. സുനില്‍ സംവിധാനം ചെയ്ത കഥ പറയും തെരുവോരം എന്ന ചിത്രത്തിലും പത്മപ്രിയ വേഷമിട്ടു.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ജയറാമിന്റെയും നായികയായതിന് ശേഷമാണ് പത്മപ്രിയ സുരേഷ്ഗോപിയോടൊപ്പം അഭിനയിക്കുന്നത്. സൂപ്പര്‍താര ചിത്രങ്ങളില്‍ പത്മപ്രിയയുെം മീനയെയും പോലുള്ള അന്യഭാഷാനടിമാര്‍ക്കാണ് അവസരം കിട്ടുന്നതെന്നത് ശ്രദ്ധേയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X