മമ്മൂട്ടിയുടെ മായാവി
മമ്മൂട്ടിയുടെ മായാവി
മെയ് 7, 2006
തൊമ്മനും മക്കളും എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം മമ്മൂട്ടിയും ഷാഫിയും വീണ്ടും ഒന്നിക്കുന്നു. മായാവി എന്നാണ് ചിത്രത്തിന്റെ പേര്.
മമ്മൂട്ടിയുടെ കഴിഞ്ഞ വര്‍ഷത്തെ രണ്ട് സൂപ്പര്‍ഹിറ്റുകളിലൊന്നായിരുന്നു തൊമ്മനും മക്കളും. ഹിറ്റുകള്‍ ഒന്നൊന്നായി സൃഷ്ടിക്കുന്നുണ്ടെങ്കിലും സൂപ്പര്‍ഹിറ്റെന്ന് വിശേഷിപ്പിക്കാവുന്ന ഏതാനും ചിത്രങ്ങള്‍ മാത്രമേ മമ്മൂട്ടിയുടേതായുള്ളൂ. അതിലൊന്ന് സമ്മാനിച്ചത് ഷാഫിയാണ്.
മായാവി മമ്മൂട്ടിയെ നായകനാക്കി ഷാഫി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ്. സംവിധായക ജോഡികളും തിരക്കഥാകൃത്തുക്കളുമായ റാഫി മെക്കാര്‍ട്ടിന്‍ ആണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഷാഫിയുടെ ആദ്യചിത്രമായ വണ്‍മാന്‍ഷോയ്ക്കും തിരക്കഥ രചിച്ചത് റാഫി മെക്കാര്‍ട്ടിനാണ്.
ചിത്രത്തിന്റെ പൂജയും റെക്കോഡിംഗും കൊച്ചിയില്‍ നടന്നു. വൈശാഖ മൂവീസിന്റെ ബാനറില്‍ പി.രാജനാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications