രാക്ഷസരാമനുമായി മമ്മൂട്ടിയും വിനയനും
രാക്ഷസരാമനുമായി മമ്മൂട്ടിയും വിനയനും
മെയ് 08, 2001
ന് ശേഷം മമ്മൂട്ടിയെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് രാക്ഷസരാമന്‍ എന്ന് പേരിട്ടു. വരുന്ന ഓണത്തിന് തിയേറ്ററുകളിലെത്തുന്ന ഈ വന്‍കിട ചിത്രത്തില്‍ മമ്മൂട്ടി ഒരു പൊലീസ് ഓഫീസറെയാണ് അവതരിപ്പിക്കുന്നത്.
മമ്മൂട്ടിയുടെ മുമ്പത്തെ പൊലീസ് വേഷങ്ങളില്‍ നിന്ന് വളരെയേറെ വ്യത്യസ്തമായ കഥാപാത്രമാണ് ഈ ചിത്രത്തിലെ പൊലീസ് കമ്മീഷണര്‍ രാമനാഥന്‍. സാധാരണ നായകരെപ്പോലെ അഴിമതിക്കും കൈക്കൂലിക്കും എതിരെ പടവാളുയര്‍ത്തുകയല്ല രാമനാഥന്‍ ചെയ്യുന്നത്. മറിച്ച് അദ്ദേഹവും അഴിമതിയുടെയും കൈക്കൂലിയുടെയും സ്തുതിപാഠകനാണ്.
രാമനാഥന്റെ നിഴലും വലംകൈയുമായി അബുവുണ്ട്. ദിലീപാണ് അബുവിനെ അവതരിപ്പിക്കുന്നത്. നായികമാരായി മൂന്നു പേരുണ്ട് ഈ ചിത്രത്തില്‍ - നന്ദിനി, മീന, കാവ്യമാധവന്‍. രാജന്‍ പി. ദേവ്, കലാഭവന്‍ മണി, ഹരിശ്രീ അശോകന്‍ എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കഥയും തിരക്കഥയും വിനയന്‍ തന്നെ എഴുതുന്നു. സംഭാഷണം സുനില്‍ കെ. ആനന്ദന്‍. രമേശന്‍ നായരുടെ വരികള്‍ക്ക് മോഹന്‍ സിതാര ഈണം പകര്‍ന്നു. സര്‍ഗം സ്പീഡ് റിലീസാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുക.


Click it and Unblock the Notifications