For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോനലിന്റെ ആത്മഹത്യ : സിമ്രാന്‍ കുരുക്കില്‍

    By Staff
    |

    മോനലിന്റെ ആത്മഹത്യ : സിമ്രാന്‍ കുരുക്കില്‍

    മെയ് 08, 2002

    ചെന്നൈ : നടി മോനാലിന്റെ ആത്മഹത്യയ്ക്കു പിന്നില്‍ കാമുകനാണെന്ന സഹോദരി സിമ്രാന്റെ ആരോപണം അവര്‍ക്ക് പുലിവാലാകുന്നു.

    മോനലിന്റെ മരണത്തിനു പിന്നില്‍ കാമുകന്‍ പ്രസന്ന, നടി മുംതാസ്, അവരുടെ സെക്രട്ടറി റിയാസ് എന്നിവര്‍ക്ക് ബന്ധമുണ്ടെന്ന് സിമ്രാന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഇതെല്ലാം തെളിയിക്കാനുളള രേഖകള്‍ തന്റെ കൈവശമുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. പ്രശസ്ത നൃത്ത സംവിധായക കല മാസ്ററുടെ സഹോദരനാണ് പ്രസന്ന.

    സിമ്രാന്റെ ആരോപണത്തെ തുടര്‍ന്ന് കേസ് അന്വേഷിക്കുന്ന അസിസ്റന്റ് കമ്മിഷണര്‍ ത്രിപാഠിയുടെ നേതൃത്വത്തിലുളള പൊലീസ് സംഘം പലവട്ടം അവരുടെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ സിമ്രാനെ കണ്ടെത്താനായില്ല. വീട്ടില്‍ കയറിയിറങ്ങി മടുത്ത പൊലീസ് സംഘം വടപഴനി സ്റേഷനില്‍ ഹാജരാകാന്‍ സിമ്രാനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

    സിമ്രാന്റെ വാര്‍ത്താ സമ്മേളനത്തോട് കല മാസ്ററും സഹോദരിയും രൂക്ഷമായാണ് പ്രതികരിച്ചത്. മരണവുമായി ബന്ധപ്പെട്ട് തങ്ങളുടെ കുടുംബത്തിന്റെ പേര് വലിച്ചിഴച്ചതില്‍ അവര്‍ സിമ്രാനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിച്ചില്ലെങ്കില്‍ സിമ്രാനെതിരെ നടപടിയെടുക്കുമെന്ന് പൊലീസും പറയുന്നു.

    വായടച്ചില്ലെങ്കില്‍ സിമ്രാനെക്കുറിച്ച് പലതും പുറത്താക്കുമെന്നായിരുന്നു ബൃന്ദയുടെ വെല്ലുവിളി. മൗനമായിരുന്നു പ്രതികരണം. ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാനുളള ബാദ്ധ്യത സിമ്രാനുണ്ടെന്നാണ് പൊലീസിന്റെ നിലപാട്. ഇതോടെ കമല്‍ വിവാദത്തിനു ശേഷം സിമ്രാന്‍ വീണ്ടും വാര്‍ത്തകളില്‍ നായികയാവുകയാണ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X