twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇന്നസെന്റ് കമ്മീഷന്‍പണി നടത്തുന്നു - ചേമ്പര്‍

    By Staff
    |

    ഇന്നസെന്റ് കമ്മീഷന്‍പണി നടത്തുന്നു - ചേമ്പര്‍
    മെയ് 08, 2004

    കൊച്ചി: മലയാള ചലച്ചിത്ര വ്യവസായത്തിന്റെ ഉന്നമനമല്ല ഇന്നസെന്റിന്റെ ലക്ഷ്യമെന്ന് ഫിലം ചേമ്പര്‍ പ്രസിഡണ്ട് സിയാദ് കോക്കര്‍ ആരോപിച്ചു. അദ്ദേഹം ചില ധനാഢ്യരായ സിനിമാ താരങ്ങള്‍ക്ക് വേണ്ടി കമ്മിഷന്‍ പണി ചെയ്യുന്നെന്നാണ് സിയാദ് കോക്കര്‍ പറയുന്നത്.

    മലയാള സിനിമാ വ്യവസായത്തിന്റെ ഉന്നമനമായിരുന്നു ലക്ഷ്യമെങ്കില്‍ താരനിശകളില്‍ നിന്നും അദ്ദേഹം പിന്മാറുമായിരുന്നു. ഇത് വീണ്ടും വീണ്ടും ആവശ്യപ്പെട്ടിട്ടും അത് നിരസിച്ച് കോടികളുണ്ടാക്കാന്‍ വേണ്ടി വിദേശത്തേക്കു പറക്കുന്ന ചില പണക്കാരായ താരങ്ങളുടെ അധീനതയിലെന്ന പോലെയാണ് ഇന്നസെന്റ് സംസാരിയ്ക്കുന്നതും പ്രവര്‍ത്തിയ്ക്കുന്നതും.

    മലയാള ചലച്ചിത്ര രംഗത്തെ നടീനടന്മാര്‍ക്കു വേണ്ടിയോ സിനിമാ പ്രവര്‍ത്തകര്‍ക്കു വേണ്ടിയോ സംസാരിക്കാന്‍ ഇന്നസെന്റിന് അര്‍ഹതയില്ല. കാരണം അഭിനയിക്കാന്‍ മുന്നോട്ടു വരുന്ന നടീനടന്മാരെ കള്ളക്കഥകള്‍ ഉണ്ടാക്കി ബ്രെയിന്‍വാഷ് ചെയ്ത് പിന്‍തിരിപ്പിക്കുകയും അതുവഴി നിരവധി പദ്ധതികള്‍ മുടക്കുകയും ചെയ്ത അദ്ദേഹത്തിന്റെയും സഹപ്രവര്‍ത്തകരുടെയും മുതലക്കണ്ണീര്‍ ഇനി വിലപ്പോവില്ല. ചര്‍ച്ച ഇന്നു നടക്കും നാളെ നടക്കും എന്നു പറഞ്ഞ് യുവനടീനടന്മാരെ കരാര്‍ ഒപ്പിടുന്നതില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ ഉണ്ടാക്കിയ കള്ളക്കഥകളില്‍ ചിലതു മാത്രമാണ് സാംസ്കാരികനായകന്മാരുടെയും തൊഴില്‍ മന്ത്രിയുടെയും ഒത്തുതീര്‍പ്പു ശ്രമങ്ങള്‍.

    മുഖ്യമന്ത്രിയുമായി ചര്‍ച്ച കഴിഞ്ഞ് പടിയിറങ്ങും മുമ്പ് നാളെ മുതല്‍ തങ്ങള്‍ അഭിനയിക്കില്ല, ഡബു ചെയ്യില്ല എന്നു പ്രഖ്യാപിച്ച് വ്യവസായം സ്തംഭിപ്പിച്ചവര്‍ക്ക് സിനിമാ പ്രവര്‍ത്തകരോട് എന്തു സ്നേഹമാണുള്ളത് - കോക്കര്‍ ചോദിച്ചു.

    സീനിയര്‍ നടന്മാരായ തിലകനും ലാലുഅലക്സും യുവനടന്മാരായ പൃഥിരാജും സുരേഷ്കൃഷ്ണയും ഒപ്പിടുകയും ഇനിയും ധാരാളം നടന്മാരും മീരാജാസ്മിനുള്‍പ്പെടെ പ്രമുഖ നടിമാരും അംഗീകരിക്കുകയും ചെയ്ത കരാര്‍ കുഴപ്പം പിടിച്ചതാണെന്ന് പ്രചരിപ്പിക്കുന്നത് ചിലരുടെ മാത്രം സ്വാര്‍ത്ഥത പരിരക്ഷിക്കാനാണ്. യുവസംവിധായകരുമായും തീയറ്റര്‍ ഉടമകളുമായും പ്രശ്നമില്ലെന്നു പറയുന്ന ഇന്നസെന്റ് കണ്ണടച്ച് ഇരുട്ടാക്കുകയാണ്. പ്രമുഖ സംവിധായകര്‍ എല്ലാം പരസ്യമായിത്തന്നെ കരാറിനെ അംഗീകരിക്കുന്നുണ്ട്. മാക്ട വ്യക്തമായിത്തന്നെ അഭിപ്രായം പറഞ്ഞിട്ടുമുണ്ട്,അദ്ദേഹം പറഞ്ഞു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X