»   » രഞ്ജിത്ത് ചിത്രത്തില്‍ മമ്മൂട്ടി വീണ്ടും

രഞ്ജിത്ത് ചിത്രത്തില്‍ മമ്മൂട്ടി വീണ്ടും

Posted By:
Subscribe to Filmibeat Malayalam

രഞ്ജിത്ത് ചിത്രത്തില്‍ മമ്മൂട്ടി വീണ്ടും
മെയ് 08, 2005

കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നായ ബ്ലാക്കിനു ശേഷം രഞ്ജിത്തും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്നു.

മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ബ്ലാക്ക്. അധോലോകത്തിന്റെ കഥ പറയുന്ന ബ്ലാക്കിലെ കാരക്കാമുറി ഷണ്മുഖന്‍ എന്ന കഥാപാത്രമായുള്ള മമ്മൂട്ടിയുടെ പ്രകടനം പ്രശംസ നേടിയിരുന്നു. ചിത്രത്തിന്റെ മികച്ച തിരക്കഥയും വ്യത്യസ്തമായ പരിചരണരീതിയും ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുവരുന്ന മോഹന്‍ലാല്‍ ചിത്രംചന്ദ്രോത്സവത്തിനു ശേഷം രഞ്ജിത്ത് ഒരുക്കുന്ന ചിത്രമായിരിക്കും ഇത്. പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാതെ പോയ ചിത്രമാണ് ചന്ദ്രോത്സവം.

തിരക്കഥാകൃത്ത് എന്ന നിലയില്‍ തുടങ്ങി സംവിധായകനായി മാറിയ രഞ്ജിത്ത് ഒരുക്കിയ എല്ലാ ചിത്രങ്ങളുടെയും തിരക്കഥ ഇതുവരെ അദ്ദേഹം തന്നെയാണ് രചിച്ചിരുന്നത്. എന്നാല്‍ ബ്ലാക്കിനു ശേഷം മമ്മൂട്ടിയുമായി ഒന്നിക്കുന്ന ചിത്രത്തിന് രഞ്ജിത്തല്ല തിരക്കഥയെഴുതുന്നത്.

ബാലേട്ടന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ടി. എ. ഷാഹിദാണ് രഞ്ജിത്ത്-മമ്മൂട്ടി ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ബാലേട്ടനു ശേഷം മോഹന്‍ലാല്‍ ചിത്രങ്ങളായ നാട്ടുരാജാവ്, മാമ്പഴക്കാലം എന്നിവയ്ക്കും തിരക്കഥയെഴുതിയ ടി. എ. ഷാഹിദ് ആദ്യമായാണ് ഒരു മമ്മൂട്ടി ചിത്രത്തിനു തിരക്കഥയൊരുക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X