സൂപ്പര്‍ ആക്ഷനുമായി നരകാസുരന്‍
സൂപ്പര്‍ ആക്ഷനുമായി നരകാസുരന്‍
മെയ് 8, 2006
സൂപ്പര്‍ ആക്ഷന്‍ ചിത്രമെന്ന അവകാശവാദത്തോടെയാണ് കെ.ആര്‍.രാംദാസ് സംവിധാനം ചെയ്യുന്ന നരകാസുരന്‍ എത്തുന്നത്. കലാഭവന്‍ മണി നായകനാവുന്ന ഈ ചിത്രം ഒരു സസ്പെന്‍സ് കഥയാണ് പ്രമേയമാക്കുന്നത്.
അഞ്ച് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രത്തില്‍ കലാഭവന്‍ മണി, റിയാസ്ഖാന്‍, സുധാകര്‍ വസന്ത്, മധുപാല്‍, ഇന്ദ്രജ എന്നിവര്‍ ആ വേഷങ്ങള്‍ ചെയ്യുന്നു. ഒരു കൊലപാതകവും അതിന്റെ അന്വേഷണവുമാണ് ചിത്രത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്.
ഹാസ്യത്തിന്റെ മേമ്പൊടി കലര്‍ത്തി ഒട്ടേറെ രംഗങ്ങളും ചിത്രത്തിലുണ്ട്. ജഗതിയും ജഗദീഷും ഇന്ദ്രന്‍സും ഈ രംഗങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. പ്രിയങ്ക, കെ.ആര്‍.വത്സല, അനു, സീമാ ചൗള, ദേവന്‍, സാജു കൊടിയന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ഛായാഗ്രഹണം വിദ്യാനന്ദ്. ഭരണിക്കാവ് ശിവകുമാറിന്റെ ഗാനങ്ങള്‍ക്ക് മനീഷ് സംഗീതം പകരുന്നു. വിജയ് യേശുദാസ്, വിനീത് ശ്രീനിവാസ്, സുജാത, സ്വര്‍ണലത, പ്രശാന്തി എന്നിവരാണ് ഗായകര്‍.


Click it and Unblock the Notifications