മുകേഷും നന്ദിനിയും കണ്‍മണിയില്‍
മുകേഷും നന്ദിനിയും കണ്‍മണിയില്‍
മെയ് 09, 2002
ശശിധരന്‍ പിള്ള സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുകേഷും നന്ദിനിയും നായികാ നായകന്മാരാകുന്നു. കണ്‍മണി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
സുന്ദരപുരുഷനു ശേഷം മുകേഷും നന്ദിനിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കണ്‍മണി. വസന്തമാളികയ്ക്കു ശേഷം മുകേഷ് നായകനായി അഭിനയിക്കുന്ന ചിത്രമാണിത്.
ബിജു മേനോന്‍, മുരളി, വിജയരാഘവന്‍, നെടുമുടി വേണു, കൊച്ചിന്‍ ഹനീഫ, ഇന്ദ്രന്‍സ്, ബിന്ദു പണിക്കര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ഒ. എന്‍. വി. കുറുപ്പിന്റെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം പകരുന്നു. ക്യാമറ വിപിന്‍ മോഹന്‍. റോയല്‍ ആര്‍ട്സിന് വേണ്ടി പി. ഗോപാലകൃഷ്ണനാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications