മലയാളത്തിന് രക്ഷയായി റീമേക്ക്
മലയാളത്തിന് രക്ഷയായി റീമേക്ക്
മെയ് 09, 2003
പ്രതിസന്ധിയില്‍ നിന്ന് മലയാള സിനിമയെ കരകയറ്റുന്നത് ഇപ്പോള്‍ ആന്ധ്രയും തമിഴ്നാടും ഒക്കെയാണ്. പുതിയ സിനിമാക്കഥകള്‍ കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുന്ന ആന്ധ്രയിപ്പോള്‍ തെലുങ്ക് സിനിമയുണ്ടാക്കുന്നത് മലയാളത്തെ കടമെടുത്തിട്ടാണ്.
ഇപ്പോള്‍ 25 മലയാളസിനിമകളുടെ അവകാശം ആന്ധ്രയിലെ സിനിമാനിര്‍മ്മാതാക്കള്‍ വാങ്ങിക്കഴിഞ്ഞു. ഈ മലയാള സിനിമകളെല്ലാം വൈകാതെ തെലുങ്ക് സിനിമകളായി പുറത്തിറങ്ങും.
മലയാളത്തിലെ വന്‍വിജയം കൊയ്ത ചിത്രങ്ങളാണ് ആന്ധ്രയിലെ നിര്‍മ്മാതാക്കള്‍ വാങ്ങുന്നത്. കേരളത്തിലെ സിനിമാനിര്‍മ്മാതാക്കള്‍ക്കും ഇതുവഴി വന്‍തുകയാണ് ലഭിയ്ക്കുന്നത്. കമലിന്റെ നിറം എന്ന ചിത്രം റീമേക്ക്ചെയ്തു വിജയിച്ചതോടെയാണ് ആന്ധ്രക്കാര്‍ക്ക് മലയാള സിനിമകളോട് കൂടുതല്‍ കമ്പം കയറിയതത്രെ. നുവെ കാവലി എന്നായിരുന്നു ഈ തെലുങ്ക് ചിത്രത്തിന്റെ പേര്. ഇതിലെ പാട്ടുകളും ഹിറ്റായി.
ഇതോടെ മലയാളം സിനിമകളുടെ അവകാശം വാങ്ങാന്‍ ആന്ധ്രയില്‍ നിന്നും നിര്‍മ്മാതാക്കള്‍ വരിനിന്നു. ഇപ്പോള്‍ വിഷുവിന് ഇറങ്ങിയ അരഡസനോളം മലയാള ചിത്രങ്ങളുടെ അവകാശവും ആന്ധ്രക്കാര്‍ വാങ്ങിക്കഴിഞ്ഞു. മോഹന്‍ലാല്‍ നായകനായ മിസ്റര്‍ ബ്രഹ്മചാരി എന്ന ചിത്രത്തിന്റെ റീമേക്ക് അവകാശം വാങ്ങിയത് ചിരംഞ്ജീവിയാണ്.
ഇപ്പോള്‍ തമിഴും ആന്ധ്രയുടെ പിന്നാലെ മലയാളത്തെതേടി വരികയാണത്രെ. ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍, തെങ്കാശിപ്പട്ടണം, ഫ്രണ്ട്സ് എന്നീ ചിത്രങ്ങളുടെ അവകാശം നേരത്തെ തമിഴ്സിനിമാ നിര്‍മ്മാതാക്കള്‍ വാങ്ങിയിരുന്നു.


Click it and Unblock the Notifications