പ്രശ്നങ്ങള്‍ക്ക് കാരണം ചേമ്പറിലെ ചിലര്‍
പ്രശ്നങ്ങള്‍ക്ക് കാരണം ചേമ്പറിലെ ചിലര്‍
മെയ് 09, 2004
കൊച്ചി: ഇപ്പോള്‍ ചലച്ചിത്ര രംഗത്ത് ഉണ്ടായിരിയ്ക്കുന്ന പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണം ചേമ്പറിന്റെ നേതൃത്ത്വത്തിലുള്ള ചില നിരാശരായ നിര്‍മ്മാതാക്കളാണെന്ന് അമ്മയുടെ അദ്ധ്യക്ഷന്‍ ഇന്നസെന്റ് അഭിപ്രായപ്പെട്ടു. ഇവരുടെ വ്യക്തി വൈരാഗ്യമാണ് പ്രശ്ന പരിഹാരത്തിന് തടസം.
അവരാണ് ചേമ്പറിലെ മറ്റുള്ളവരെ കൂടി പ്രശ്നങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കുന്നത്. പ്രശ്ന പരിഹാരത്തിന് തടസം നില്‍ക്കുന്നതും അവര്‍ തന്നെയാണ്.
സംസ്ഥാനത്തെ തൊഴില്‍ വകുപ്പ് മന്ത്രിയും ആരാദ്ധ്യനായ ജസ്റിസ് വി. ആര്‍. കൃഷ്ണയ്യരും അനുരഞ്ജന ചര്‍ച്ചകള്‍ക്ക് ഇടനില നടത്താമെന്ന് പറഞ്ഞിട്ടും ചര്‍ച്ചയ്ക്ക് ചേമ്പര്‍ തയ്യാറാവാത്തത് ഇവര്‍ കാരണമാണ്.
താരനിശകള്‍ ടെലിവിഷന്‍ ചാനലുകളില്‍ കാണിയ്ക്കുന്നതില്‍ നിന്ന് പിന്മാറാന്‍ അമ്മ തയ്യാറാണ്. അടുത്ത രണ്ട് വര്‍ഷത്തേയ്ക്ക് സ്റേജ് ഷൊ കളില്‍ നിന്ന് വിട്ട് നില്‍ക്കാനും അഭിനേതാക്കള്‍ തയ്യാറാണ്. എന്നിട്ടും ചേമ്പര്‍ കടും പിടിത്തം കാണിയ്ക്കുന്നതിന് കാരണം മനസ്സിലാവുന്നില്ലെന്നും ഇന്നസെന്റ് പറഞ്ഞു.


Click it and Unblock the Notifications