അത്ഭുതദ്വീപ് ഹോളിവുഡിലേക്ക്
അത്ഭുതദ്വീപ് ഹോളിവുഡിലേക്ക്
മെയ് 09, 2005
വിനയന്റെ പുതിയ ചിത്രമായ അത്ഭുതദ്വീപ് ഇംഗ്ലീഷിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നു. സ്പൈഡര്‍മാന്‍ ചിത്രത്തിന്റെ നിര്‍മ്മാതാവും ഹിറ്റ് ചിത്രമായ അപ്പോളോ 13ന്റെ സംവിധായകന്‍ റോണ്‍ ഹൊവാര്‍ഡുമാണ് സിനിമയുടെ കോപ്പിറൈറ്റിനുവേണ്ടി വിനയനെ സമീപിച്ചിരിക്കുന്നത്.
മെയ് 18ന് മുംബൈയില്‍ ഹൊവാര്‍ഡിന്റെ സഹായി മൈക്കല്‍ ജോസഫുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും എന്നിട്ടേ ഇക്കാര്യം തീരുമാനിക്കുവെന്നും വിനയന്‍ അറിയിച്ചു. പൃഥിരാജും ഉണ്ടപക്രുവും (അജയകുമാര്‍) ആണ് അത്ഭുതദ്വീപിലെ നായകന്‍മാര്‍. ഇംഗ്ലീഷ് ചിത്രത്തില്‍ ഉണ്ടപക്രു അഭിനയിച്ചേക്കും.
പുരുഷന്‍മാരെല്ലാം കുളളന്‍മാരായിരിക്കുകയും സ്ത്രീകള്‍ സാധാരണ ഉയരമുള്ളവരുമായഒരു ദ്വീപിന്റെ കഥയാണ് അത്ഭുത ദ്വീപ് പറയന്നത്. മുന്നൂറിലധികം കുള്ളന്‍മാരാണ് ഈ ചിത്രത്തില്‍ അഭിനയിച്ചത്. ഇവരില്‍ മിക്കവരും ഇംഗ്ലീഷ് ചിത്രത്തിലും അഭിനയിച്ചേക്കും.
മോഡലും ബോളിവുഡ് താരവുമായ മല്ലിക കപൂറാണ് ചിത്രത്തില്‍ നായികയായി അഭിനയിച്ചിരുന്നത്.


Click it and Unblock the Notifications