ഷാജി കൈലാസ് ചിത്രത്തില്‍ ജയറാം

By Staff

ഷാജി കൈലാസ് ചിത്രത്തില്‍ ജയറാം
മെയ് 09, 2005

നീണ്ട ഇടവേളക്കു ശേഷം ഷാജി കൈലാസ് ജയറാമിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുന്നു. ക്രിയേറ്റീവ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഗോപന്‍ ചെന്നിത്തല നിര്‍മിക്കുന്ന ചിത്രമാണിത്.

കിലുക്കാംപെട്ടിയാണ് ഇതിന് മുമ്പ് ജയറാമിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ ചിത്രം. ഷാജി കൈലാസ് മുന്‍നിര സംവിധായകനായി പേരെടുക്കുന്നതിന് മുമ്പ് സംവിധാനം ചെയ്ത ചിത്രമായിരുന്നു അത്. ഷാജി ആദ്യകാലത്ത് ചെയ്ത ഡോക്ടര്‍ പശുപതി പോലൊരു കോമഡി ചിത്രം. ഇരുവരും ഒന്നിച്ച ആദ്യചിത്രവുമാണ് അത്.

ആക്ഷന്‍ ചിത്രങ്ങളുടെ സംവിധായകനെന്ന നിലയില്‍ മുന്‍നിരയില്‍ സ്ഥാനം പിടിച്ചതിനു ശേഷം ഷാജി കൈലാസിന്റെ ചിത്രത്തില്‍ ജയറാം അഭിനയിച്ചിട്ടില്ല. സുരേഷ്ഗോപി, മോഹന്‍ലാല്‍, മമ്മൂട്ടി, ബിജു മേനോന്‍, മനോജ് കെ. ജയന്‍ തുടങ്ങിയവരെ നായകരാക്കി ആക്ഷന്‍ ചിത്രങ്ങള്‍ മാത്രം ഒരുക്കിയ ഷാജി കൈലാസ് കുടുംബചിത്രങ്ങളുടെ നായകനായ ജയറാമിനെ തന്റെ ചിത്രത്തില്‍ അഭിനയിപ്പിക്കുന്നത് നീണ്ട ഇടവേളക്കു ശേഷമാണ്.

ആക്ഷനും കോമഡിയും ചേര്‍ത്ത് തന്റെ ഇപ്പോഴത്തെ സ്ഥിരം ശൈലിയില്‍ നിന്ന് മാറിയുള്ള ഒരു ചിത്രമായിരിക്കും ഷാജി ജയറാമിനെ നായകനാക്കി ഒരുക്കുന്നത്. ഒട്ടേറെ കോമഡി ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുള്ള ഉദയ്കൃഷ്ണ-സിബി കെ. തോമസ് ടീമാണ് ഈ ചിത്രത്തിന് തിരക്കഥയും സംഭാഷണവുമെഴുതുന്നത്. രാജേഷ് ജയരാമന്റേതാണ് കഥ.

സിഐഡി മൂസ, വെട്ടം, റണ്‍വേ, കൊച്ചിരാജാവ് തുടങ്ങിയ ദിലീപ് ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയിട്ടുള്ള ഈ ടീം ഷാജി കൈലാസ് ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതുന്നത് ആദ്യമായാണ്. കോമഡി ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളെ തന്റെ ചിത്രത്തിനായി സഹകരിപ്പിക്കുന്നതിലൂടെ പതിവ് ശൈലിയില്‍ നിന്ന് മാറിനടക്കാന്‍ ശ്രമിക്കുകയാണ് ഷാജി കൈലാസ്. സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കുന്ന എസ്പി എന്ന ചിത്രത്തിനു ശേഷമായിരിക്കും ഈ ചിത്രം ഷാജി ആരംഭിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X