കമലിന്റെ അടുത്ത ചിത്രം മമ്മൂട്ടിക്കൊപ്പം

By Staff

കമലിന്റെ അടുത്ത ചിത്രം മമ്മൂട്ടിക്കൊപ്പം
മെയ് 9, 2006

മമ്മൂട്ടിയെ നായകനാക്കി കമല്‍ സംവിധാനം ചെയ്യാനിരുന്ന അടുത്ത ചിത്രം നേരത്തെയാക്കി. ആഗസ്തില്‍ ചിത്രത്തിന്റെ ഷൂട്ടിഗ് ആരംഭിക്കും.

പച്ചക്കുതിരക്കു ശേഷം പുതുമുഖങ്ങള്‍ നായകരാവുന്ന ഒരു ചിത്രം ഒരുക്കാനാണ് കമല്‍ നേരത്തെ തീരുാനിച്ചിരുന്നത്. ഇതിനായി പുതുമുഖങ്ങളെ കണ്ടെത്തുകയും ചെയ്തിരുന്നു. പക്ഷേ ഇപ്പോള്‍ കമലിന്റെ മനസ് മാറിയിരിക്കുന്നു. അടുത്ത ചിത്രം മമ്മൂട്ടിയെ നായകനാക്കി ഒരുക്കാനാണ് പുതിയ തീരുമാനം.

മമ്മൂട്ടിയുമൊത്തുള്ള അടുത്ത ചിത്രം ഡിസംബറില്‍ തുടങ്ങാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ആ പ്രൊജക്ടാണ് ആഗസ്തില്‍ തുടങ്ങുമെന്ന് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മമ്മൂട്ടിയെ നാകയനാക്കി കമല്‍ കഴിഞ്ഞ വര്‍ഷം ഒരുക്കിയ രാപ്പകല്‍ കുടുംബപ്രേക്ഷകരെ ആകര്‍ഷിച്ച ഹിറ്റ് ചിത്രമായിരുന്നു. കമല്‍-മമ്മൂട്ടി അഴകിയ രാവണന്‍, മഴയെത്തും മുമ്പേ എന്നീ ചിത്രങ്ങളും പ്രേക്ഷകരെ ആകര്‍ഷിച്ച ഹിറ്റുകളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X