മീരക്ക് സംവിധായികയാവണം!
മീരക്ക് സംവിധായികയാവണം!
മെയ് 9, 2006
മലയാളത്തിലെയും തമിഴിലെയും ഒന്നാം നിര നടി, തെലുങ്കിലും ഒരു പിടി അവസരങ്ങള്‍, ദേശീയ അവാര്‍ഡിന്റെ പെരുമ.... ചെറിയ പ്രായത്തില്‍ തന്നെ മീരാ ജാസ്മിന്റെ നേട്ടങ്ങള്‍ വളരെ വലുതാണ്. ഈ നേട്ടങ്ങള്‍ക്കിടയിലും ഒരു മോഹം കൂടി മീരക്ക് ബാക്കിയുണ്ട്- ഒരു സംവിധായികയാവുക!
രേവതിയെ പോലുള്ള നടിമാര്‍ അഭിനയജീവിതത്തില്‍ ഏറെ മുതിര്‍ന്നു കഴിഞ്ഞപ്പോഴാണ് സംവിധായികയുടെ കുപ്പായമണിഞ്ഞത്. എന്നാല്‍ മീരക്ക് അത്രയ്ക്കൊന്നും കാത്തിരിക്കാന്‍ വയ്യ. ഏറെ താമസിയാതെ ഒരു ചിത്രം സംവിധാനം ചെയ്യുക എന്നതാണ് മീരയുടെ ലക്ഷ്യം.
സംവിധാനം പഠിക്കാനായി ഏതെങ്കിലും പ്രഗത്ഭ സംവിധായകന്റെ സഹായിയായി പ്രവര്‍ത്തിക്കാന്‍ തനിക്ക് ഉദ്ദേശ്യമുണ്ടെന്ന് മീര ഈയിടെ പറയുകയുണ്ടായി. താരത്തിളക്കത്തിന്റെ ഉയരങ്ങളില്‍ നില്‍ക്കുമ്പോള്‍ സംവിധാന സഹായിയായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്ന് ഒരു പക്ഷേ ആദ്യമായാണ് ഒരു നടി പറയുന്നത്.
എന്നാല്‍ ഇപ്പോള്‍ സംവിധാന സഹായിയായി പ്രവര്‍ത്തിക്കാനുള്ള ആശയം മീര ഉപേക്ഷിച്ചുകഴിഞ്ഞു. അങ്ങനെയല്ലാതെ തന്നെ സംവിധാനത്തെ കുറിച്ച് പഠിക്കാനാണ് മീരയുടെ പദ്ധതി.
അഭിനയജീവിതം തുടങ്ങിയത് മലയാളത്തിലാണെങ്കിലും തന്റെ ആദ്യചിത്രം മലയാളത്തിലായിരിക്കില്ലെന്ന് മീര പറയുന്നു. തമിഴ് പ്രേക്ഷകരുടെ അഭിരുചികളാണ് തനിക്ക് ഏറെ പരിചിതമെന്നും അതിനാല്‍ തമിഴില്‍ ഒരു ചിത്രമൊരുക്കുകയാണ് തന്റെ ലക്ഷ്യമെന്നും മീര വ്യക്തമാക്കി.


Click it and Unblock the Notifications