twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എം. കൃഷ്ണന്‍നായര്‍ അന്തരിച്ചു

    By Staff
    |

    എം. കൃഷ്ണന്‍നായര്‍ അന്തരിച്ചു
    മെയ് 10, 2001

    തിരുവനന്തപുരം: പഴയകാല മലയാള ചലച്ചിത്ര സംവിധായകന്‍ എം. കൃഷ്ണന്‍നായര്‍ അന്തരിച്ചു. 74 വയസ്സായിരുന്നു.

    മെയ് 10 വ്യാഴാഴ്ച തിരുവനന്തപുരത്ത് ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അസുഖബാധിതനായതിനെത്തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരം മൂന്നുമണിയോടെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

    മലയാള സിനിമാരംഗത്തിന് ഒരിക്കലും മറക്കാനാവാത്ത പേരാണ് കൃഷ്ണന്‍ നായരുടേത്. മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവനകളെ മാനിച്ച് 2000ത്തിലെ ജെ.സി. ദാനിയല്‍ പുരസ്കാരം നല്‍കി സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു.

    സത്യന്‍, നസീര്‍, മധു തുടങ്ങിയ പഴയകാല നായകന്മാരെയും ജയഭാരതി, ഷീല, ശാരദ തുടങ്ങിയ പ്രഗത്ഭനായികമാരെയും വച്ച് നിരവധി ചിത്രങ്ങള്‍ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. എംജിആറിനെ നായകനാക്കി ഒരു തമിഴ് ചലച്ചിത്രവും ഇദ്ദേഹം സംവിധാനം ചെയ്തു.

    1927 ഡിസംബര്‍ രണ്ടിന് ആര്‍. മാധവന്‍ പിള്ളയുടെയും ചെല്ലമ്മപിള്ളയുടെ പുത്രനായി തിരുവനന്തപുരത്താണ് കൃഷ്ണന്‍ നായര്‍ ജനിച്ചത്. 1946ല്‍ സഹസംവിധായകനായാണ് അദ്ദേഹം ചലച്ചിത്രവേദിയിലേക്ക് കടന്നുവന്നത്. ജി.ആര്‍. റാവു സംവിധാനം ചെയ്ത ആത്മസഖിയായിരുന്നു ചിത്രം. 1952ല്‍ മെരിലാന്‍ഡ് സ്റുഡിയോവില്‍ വച്ച് ആത്മസഖി ചിത്രീകരിച്ചു.

    55ല്‍ ആദ്യചിത്രം സിഐഡി സംവിധാനം ചെയ്തു. ടി.എന്‍. ഗോപിനാഥന്‍ നായരായിരുന്നു തിരക്കഥാകൃത്ത്. പിന്നീട് കുട്ടിക്കുപ്പായം, വിവാഹിത, പുഴയൊഴുകും വഴി, കറുത്ത കൈ, കാട്ടുമൈന, കാട്ടുതുളസി, അിമൃഗം, അിപുത്രി, റിക്ഷാക്കാരന്‍, കാവ്യമേള തുടങ്ങി നൂറോളം ചിത്രങ്ങള്‍ അദ്ദേഹം മലയാളത്തിന് സംഭാവന ചെയ്തു. മമ്മൂട്ടി നായകനായി അഭിനയിച്ച കാലം മാറി കഥമാറി എന്ന ചിത്രമാണ് കൃഷ്ണന്‍നായര്‍ അവസാനമായി സംവിധാനം നിര്‍വഹിച്ച ചിത്രം. കാവ്യമേളയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചു.

    കൃഷ്ണന്‍ നായരുടെ പ്രതിഭ മലയാളത്തില്‍ മാത്രം ഒതുങ്ങിനിന്നിരുന്നില്ല. തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ അദ്ദേഹം ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ആളുക്കൊരു വീട് ആയിരുന്നു ആദ്യ തമിഴ് ചിത്രം. തമിഴില്‍ പത്തിലേറെയും തെലുങ്കില്‍ രണ്ടും ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്. അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ എം.ജി.ആര്‍, ജയലളിത, എന്‍.ടി. രാമറാവു എന്നിവര്‍ അഭിനയിച്ചിട്ടുണ്ട്. ഭാഗ്യരാജ്, ഭാരതിരാജ എന്നിവര്‍ ശിഷ്യഗണങ്ങളില്‍പ്പെടുന്നു.

    സുലോചനാ ദേവിയാണ് ഭാര്യ. പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. ജയകുമാര്‍, ചലച്ചിത്രസംവിധായകരായ ശ്രീക്കുട്ടന്‍, ഹരികുമാര്‍ എന്നിവര്‍ മക്കളാണ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X