സാമത്തില്‍ കുഞ്ചാക്കോ, ഉമ, സുജ
സാമത്തില്‍ കുഞ്ചാക്കോ, ഉമ, സുജ
മെയ് 10, 2002
ശിവപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനാവുന്നു. ചിത്രത്തിന്റെ പേര് സാമം.
മലയാളി മാമന് വണക്കത്തിലൂടെ അരങ്ങേറ്റം കുറിച്ച് സുജാ കാര്‍ത്തികയാണ് നായിക. കുബേരനിലൂടെ മലയാളത്തിലെത്തിയ ഉമാശങ്കരി മറ്റൊരു നായികയായി അഭിനയിക്കുന്നു.
നെടുമുടി വേണു, ലാല്‍, ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, സുധീഷ്, ഗീത എന്നീ പ്രമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
കഥയും തിരക്കഥയും സംഭാഷണവും രചിക്കുന്നത് ഡോ. എം. എസ്. രാമകൃഷ്ണനാണ്. പ്രഗത്ഭരായ ചിലരാണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. പ്രശസ്ത വയലിനിസ്റ് എല്‍. സുബ്രഹ്മണ്യം ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. എല്‍. സുബ്രഹ്മണ്യം ആദ്യമായാണ് സിനിമയ്ക്കു വേണ്ടി സംഗീതം ചെയ്യുന്നത്. പൂന ഫിലിം ഇന്‍സ്റിറ്റ്യൂട്ടില്‍ ഛായാഗ്രഹണവിഭാഗം അധ്യാപകനായിരുന്ന കെ. എന്‍. നമ്പ്യാരാണ് ക്യാമറാ മാന്‍.
എസ്. രമേശന്‍ നായരാണ് ഗാനങ്ങള്‍ രചിക്കുന്നത്. യേശുദാസ്, ചിത്ര, കവിതാ കൃഷ്ണമൂര്‍ത്തി എന്നിവര്‍ പാടുന്നു.


Click it and Unblock the Notifications