ജോഷി, രഞ്ജിത്ത് ചിത്രങ്ങളില്‍ മമ്മൂട്ടി
ജോഷി, രഞ്ജിത്ത് ചിത്രങ്ങളില്‍ മമ്മൂട്ടി
മെയ് 10, 2004
ജോഷിയും രഞ്ജിത്തും സംവിധാനം ചെയ്യുന്ന ചിത്രങ്ങളില്‍ മമ്മൂട്ടി നായകനായി അഭിനയിക്കും.
ദുബായ് എന്ന ചിത്രത്തിന് ശേഷമാണ് മമ്മൂട്ടിയും ജോഷിയും വീണ്ടും ഒന്നിക്കുന്നത്. ബിഗ് ബജറ്റ് ചിത്രമായിരുന്ന ദുബായ് പ്രേക്ഷകരെ നിരാശപ്പെടുത്തിയ ചിത്രമായിരുന്നു. മമ്മൂട്ടിയുമായി വീണ്ടും ഒന്നിക്കുമ്പോള്‍ മറ്റൊരു ആക്ഷന്‍ ചിത്രം തന്നെയാണ് ജോഷി ഒരുക്കുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല.
റണ്‍വെയ്ക്കു ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദുബായ്, പ്രജ എന്നീ സൂപ്പര്‍താര ചിത്രങ്ങള്‍ക്കു ശേഷം ദിലീപിനെ നായകനാക്കി ജോഷി ഒരുക്കിയ റണ്‍വെയ്ക്ക് നല്ല പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരിക്കുന്നത്.
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ലാലാണ് നിര്‍മിക്കുന്നത്. മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഹിറ്റ്ലര്‍ ലാല്‍ ക്രിയേഷന്‍സാണ് നിര്‍മിച്ചിരുന്നത്.
ആദ്യമായാണ് രഞ്ജിത്ത് മമ്മൂട്ടിയെ നായകനാക്കി ചിത്രമൊരുക്കുന്നത്. രഞ്ജിത്ത് തിരക്കഥയെഴുതിയ മമ്മൂട്ടി ചിത്രം വല്യേട്ടന്‍ സൂപ്പര്‍ഹിറ്റായിരുന്നു.


Click it and Unblock the Notifications