ജലോത്സവം ടീം വീണ്ടും
ജലോത്സവം ടീം വീണ്ടും
മെയ് 10, 2004
ജലോത്സവത്തിന് ശേഷം സിബി മലയിലും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു.
ജലോത്സവത്തിന് തിരക്കഥയെഴുതിയ എം. സിന്ധുരാജ് തന്നെയാണ് പുതിയ ചിത്രത്തിനും തിരക്കഥ രചിക്കുന്നത്. നായികയെ തീരുമാനിച്ചിട്ടില്ല. ജലോത്സവത്തില്‍ നവ്യാ നായരായിരുന്നു നായിക.
ജലോത്സവത്തിലാണ് കുഞ്ചാക്കോ ബോബനും സിബി മലയിലും ആദ്യമായി ഒന്നിച്ചത്. പതിവ് കോളജ് കുമാരന്‍ വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ജലോത്സവത്തില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ചത്. സിബിയുടെ പുതിയ ചിത്രത്തിലും കുഞ്ചാക്കോ ബോബന് വ്യത്യസ്തമായ വേഷമാണ്.
ചിത്രത്തിന്റെ തിരക്കഥ തയ്യാറായിവരികയാണ്. പുതുമുഖങ്ങളെ അണിനിരത്തി വാലന്റെയ്ന്‍സ് ഡേ എന്നൊരു ചിത്രം നേരത്തെ സിബിയുടെതായി അനൗണ്‍സ് ചെയ്തിരുന്നു. കുഞ്ചാക്കോ ചിത്രത്തിന് ശേഷമേ വാലന്റെയ്ന്‍സ് ഡേയുടെ ഷൂട്ടിംഗ് തുടങ്ങുകയുള്ളൂ.


Click it and Unblock the Notifications