ജ്യോതി വീണ്ടും വരുന്നു

By Staff

ജ്യോതി വീണ്ടും വരുന്നു
മെയ് 10, 2006

ജ്യോതിര്‍മയിക്ക് ഭാഗ്യം ഒരല്പം കുറവായിരുന്നു. മോഹന്‍ലാലിന്റെയും ജയറാമിന്റെയും ദിലീപിന്റെയും നായികയാവാന്‍ അവസരം ലഭിച്ചിട്ടും ജ്യോതിയുടെ തിളക്കം മലയാളത്തില്‍ മങ്ങിപ്പോയി. ഇതിനിടയില്‍ വിവാഹം കൂടി കഴിഞ്ഞതോടെ അവസരങ്ങള്‍ക്ക് പഞ്ഞമായി.

എന്നാല്‍ വിവാഹത്തിനു ശേഷം തമിഴില്‍ ഐറ്റം നമ്പര്‍ ചെയ്താണ് ജ്യോതിര്‍മയി തിരിച്ചുവരവ് നടത്തിയത്. ഇദയത്തിരുടന്‍ എന്ന ചിത്രത്തിലെ ജ്യോതിര്‍മയിയുടെ പ്രകടനം ശ്രദ്ധേയമായി. ഖുശ്ബു നിര്‍മിക്കുന്ന പുതിയ ചിത്രത്തിലും ജ്യോതിര്‍മയി അഭിനയിക്കുന്നുണ്ട്.

വിവാഹത്തിനു ശേഷം ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തിയ ജ്യോതിര്‍മയി ഇതിനിടയില്‍ വീണ്ടും മലയാളത്തിലെത്തുന്നു. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജ്യോതിര്‍മയിയാണ് നായിക.

ബിജു മേനോന്‍, ഇന്ദ്രജിത്ത്, വിനീത്, തിലകന്‍, ഹരിശ്രീ അശോകന്‍, മാള അരവിന്ദന്‍, കുഞ്ചന്‍, സംവൃത സുനില്‍, ഷെറിന്‍, കുളപ്പുള്ളി ലീല തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. കാഴ്ചയിലൂടെ പ്രേക്ഷകരുടെ ഓമനയായി മാറിയ മാസ്റര്‍ യാഷും ചിത്രത്തില്‍ അഭിനയിക്കുന്നു.

പുനരധിവാസം, മുല്ലവള്ളിയും തേന്മാവും, ദി പൊലീസ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം വി.കെ.പ്രകാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂന്നാമതൊരാള്‍. ബെന്‍സി മാര്‍ട്ടിന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് രാജേഷ് ജയരാമനാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X