പൃഥ്വിക്ക് മീരയെ നായികയായി വേണ്ട
പൃഥ്വിക്ക് മീരയെ നായികയായി വേണ്ട
മെയ് 10, 2006
സിനിമയിലെ അതിനാടകീയത ചിലപ്പോള്‍ സിനിമയ്ക്കു പുറത്തും പടര്‍ന്നെന്നു വരും. അല്ലെങ്കില്‍ ഗോസിപ്പ് കോളങ്ങളില്‍ സ്ഥാനം പിടിക്കുകയും പ്രണയവാര്‍ത്തകളില്‍ നായികാനായകന്‍മാരാവുകയും ചെയ്ത പൃഥ്വിരാജും മീരാ ജാസ്മിനും ഈ വിധം തെറ്റിപ്പിരിയേണ്ടി വരില്ലല്ലോ.
മീരാ ജാസ്മിന്‍ നായികയായതു കൊണ്ടാണ് ലെനിന്‍ രാജേന്ദ്രന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ പൃഥ്വിരാജ് സമ്മതിച്ചതെന്ന് ഒരു വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ രംഗം ഇപ്പോള്‍ പാടേ മാറിക്കഴിഞ്ഞു. മീരാ ജാസ്മിനെ പൃഥ്വിരാജ് തന്റെ ചിത്രത്തില്‍ നിന്ന് മാറ്റുന്ന സ്ഥിതി വരെയെത്തിയിരിക്കുന്നു!
ലെനിന്റെ ചിത്രത്തില്‍ നിന്ന് പൃഥ്വിരാജ് പിന്‍മാറി പകരം വിനീത് നായകനായി വന്നു. മീരയും പൃഥ്വിരാജും തമ്മിലുണ്ടായ ചില പ്രശ്നങ്ങളാണ് പൃഥ്വിരാജിന്റെ പിന്‍മാറ്റത്തിനു പിന്നിലെന്ന് പറഞ്ഞുകേള്‍ക്കുന്നു. അതെന്തായാലും തന്റെ അടുത്ത ചിത്രത്തില്‍ നിന്ന് മീരാ ജാസ്മിനെ പൃഥ്വിരാജ് മാറ്റി.
പത്മകുമാര്‍ സംവിധാനം ചെയ്യുന്ന വാസ്തവം എന്ന പുതിയ ചിത്രത്തിലാണ് മീരയെ മാറ്റി ഗോപികയെ നായികയായി കൊണ്ടുവന്നത്. സംവൃതയും സിന്ധു മേനോനുമാണ് ചിത്രത്തിലെ മറ്റു നായികമാര്‍.


Click it and Unblock the Notifications