കൃഷ്ണന്‍ നായരുടെ മൃതദേഹം സംസ്കരിച്ചു
കൃഷ്ണന്‍ നായരുടെ മൃതദേഹം സംസ്കരിച്ചു
മെയ് 11, 2001
തിരുവനന്തപുരം: അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ എം. കൃഷ്ണന്‍ നായരുടെ മൃതദേഹം സംസ്കരിച്ചു. മെയ് 11 വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം ജില്ലയിലെ മണ്ണന്തലയിലുള്ള അദ്ദേഹത്തിന്റെ വീട്ടുവളപ്പിലാണ് സംസ്കാരച്ചടങ്ങ് നടന്നത്.
പൂര്‍ണ സംസ്ഥാന ബഹുമതിയോടെ നടന്ന ചടങ്ങില്‍ സ്പീക്കര്‍ എം. വിജയകുമാര്‍, സാംസ്കാരിക മന്ത്രി ടി.കെ. രാമകൃഷ്ണന്‍, പി.പി. മുകുന്ദന്‍, ജി. കാര്‍ത്തികേയന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. ഷാജി എന്‍. കരുണ്‍, കെ. മധു, വേണു നാഗവള്ളി, ഐ.വി. ശശി, ശ്രീകുമാരന്‍ തമ്പി, ജഗതി ശ്രീകുമാര്‍, ഒ.എന്‍.വി. കുറുപ്പ്, മേനക തുടങ്ങിയ ചലച്ചിത്ര പ്രവര്‍ത്തകരും ചടങ്ങിനെത്തിയിരുന്നു.
മെയ് 10 വ്യാഴാഴ്ചയാണ് കൃഷ്ണന്‍ നായര്‍ അന്തരിച്ചത്. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.


Click it and Unblock the Notifications