twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജെ. സി. ഡാനിയേല്‍ പുരസ്കാരം പി. എന്‍. മേനോന്

    By Staff
    |

    ജെ. സി. ഡാനിയേല്‍ പുരസ്കാരം പി. എന്‍. മേനോന്
    മെയ് 11, 2002

    തിരുവനന്തപുരം: മലയാള സിനിമയ്ക്ക് നല്‍കിയ മസമഗ്ര സംഭാവനയ്ക്കുള്ള ജെ. സി. ഡാനിയേല്‍ പുരസ്കാരം സംവിധായകന്‍ പി. എന്‍. മേനോന്.

    50,000 രൂപയും ശില്പവുമടങ്ങുന്നതാണ് അവാര്‍ഡ്. മെയ് 26ന് നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ വെച്ച് മോനോന് അവാര്‍ഡ് സമ്മാനിക്കും.

    ഓളവും തീരവും, റോസി, ഓളവും തീരവും, കുട്ട്യേടത്തി, ഗായത്രി, ചായം, ചെമ്പരത്തി, മാപ്പുസാക്ഷി, ചെമ്പരത്തി, പണിമുടക്ക്, മഴക്കാറ്, ദര്‍ശനം, ടാക്സി ഡ്രൈവര്‍, ഉദയം കിഴക്കുതന്നെ, ദേവതൈ, അര്‍ച്ചന ടീച്ചര്‍, അനു, കടമ്പ, അസ്ത്രം. മലമുകളിലെ ദൈവം, പടിപ്പുര എന്നിവയാണ് മേനോന്റെ ചിത്രങ്ങള്‍.

    എഴുപതുകളില്‍ മലയാള സിനിമയില്‍ റിയലിസത്തിന്റെ ഒരു പുതിയ ചാല് വെട്ടിത്തുറന്ന സംവിധായകനാണ് പി. എന്‍. മേനോന്‍. എണ്‍പതുകളാവുമ്പോഴേക്കും സിനിമയില്‍ നിന്ന് പിന്മാറിയ പി. എന്‍. മേനോന്‍ ചില ടിവി സീരിയലുകള്‍ ചെയ്തിട്ടുണ്ട്. ഇതളുകള്‍ ആണ് മേനോന്‍ ചെയ്ത ആദ്യത്തെ സീരിയല്‍.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X