പുതുമുഖങ്ങളുമായി ഒരു ചിത്രം കൂടി

By Staff

പുതുമുഖങ്ങളുമായി ഒരു ചിത്രം കൂടി
മെയ് 11, 2004

കാമ്പസ് കഥയും പുതുമുഖങ്ങളുമായി ഒരു ചിത്രം കൂടി മലയാളത്തില്‍ ഒരുങ്ങുന്നു. അഖിലേഷ് ഗുരുവിലാസ് സംവിധാനം ചെയ്യുന്ന നിന്‍മുഖം കാണാനായ് എന്ന ചിത്രത്തിലാണ് പുതുമുഖങ്ങള്‍ നായകന്‍മാരാവുന്നത്.

ഫിറോസ് ബാബു, ആശിഷ് സുല്‍ത്താന്‍, രാജേഷ് മോഹന്‍ എന്നിവരാണ് ഈ ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറുന്നത്. കാമ്പസിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ്.

ഡിജിറ്റല്‍ ബീറ്റ ക്യാമറയും 545 മൂവി ക്യാമറയും ഉപയോഗിച്ച് നിര്‍മിക്കുന്ന ആദ്യത്തെ മലയാളചിത്രമെന്ന സവിശേഷതയുണ്ട് ഈ ചിത്രത്തിന്. ചിത്രത്തില്‍ സംഗീതത്തിന് ഏറെ പ്രാധാന്യമുണ്ട്. സംഗീതസംവിധാനവും ഗാനരചനയും നിര്‍വഹിച്ചിരിക്കുന്നത് നവാഗതരാണ്. വിക്രമന്‍ പുരയാറ്റിന്റെ ഗാനങ്ങള്‍ക്ക് രാജേഷ് മോഹന്‍, ജാക്സണ്‍ തൃശൂര്‍ എന്നിവരാണ് സംഗീതം നല്‍കിയിരിക്കുന്നത്.

ചിത്രത്തിന്റെ കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സംവിധായകനായ അഖിലേഷാണ്. തിരക്കഥ എഴുതിയിരിക്കുന്നത് കലാഭവന്‍ മുരളിയും ജയകൃഷ്ണന്‍ പനങ്ങാടും ചേര്‍ന്നാണ്. ഛായാഗ്രഹണം പ്രദീപ്.

തേജസ് ഫിലിംസിന്റെ ബാനറില്‍ ദിലി, തോമസ്, ഹരി, ഇസ്മയില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ പൂജയും റെക്കോഡിംഗും സ്വിച്ചോണ്‍ കര്‍മവും കൊച്ചി കലാഭവന്‍ സ്റുഡിയോയില്‍ നടന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X