തൃഷ മലയാളത്തില്‍
തൃഷ മലയാളത്തില്‍
മെയ് 11, 2004
തമിഴിലെ മുന്‍നിര നായികയായ തൃഷ മലയാളത്തിലെത്തുന്നു. വിനയന്‍ സംവിധാനം ചെയ്യുന്ന സത്യം എന്ന ചിത്രമാണ് തൃഷയുടെ മലയാളത്തിലെ അരങ്ങേറ്റമൊരുക്കുന്നത്.
പൃഥ്വിരാജിന്റെ നായികയായാണ് തൃഷ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. വിക്രം ചിത്രമായ സാമിയിലൂടെ തമിഴ് പ്രേക്ഷകരുടെ മനം കവര്‍ന്ന തൃഷ പെട്ടെന്നാണ് തമിഴിലെ മുന്‍നിര നായികയായി വളര്‍ന്നത്. വെള്ളിനക്ഷത്രം എന്ന ചിത്രത്തിലൂടെ തമിഴ് നടിയായ കല്യാണിയെ മലയാളത്തിന് പരിചയപ്പെടുത്തിയ വിനയന്‍ പുതിയ ചിത്രത്തിലൂടെ തമിഴിലെ മുന്‍നിര നായികയെ മലയാളത്തിലേക്ക് കൊണ്ടുവരികയാണ്.
പൃഥ്വിരാജ് ഒരു പൊലീസ് ഓഫീസറായാണ് സത്യത്തില്‍ അഭിനയിക്കുന്നത്. മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങള്‍ക്കു ശേഷം പൃഥ്വിരാജും വിനയനും ഒന്നിക്കുന്ന ചിത്രമാണ് സത്യം.
മുരളി, തിലകന്‍, ലാലു അലക്സ്, സുരേഷ് കൃഷ്ണ, ബാബുരാജ്, അഗസ്റിന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
വൈശാഖ് ഫിലിംസിന്റെ ബാനറില്‍ രാജനാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് മെയ് 20ന് തുടങ്ങും.


Click it and Unblock the Notifications