ദിലീപിന് വീണ്ടും ഇരട്ടനായികമാര്‍
ദിലീപിന് വീണ്ടും ഇരട്ടനായികമാര്‍
മെയ് 11, 2005
ദിലീപ് നായകനാവുന്ന ലാല്‍ ജോസിന്റെ പുതിയ ചിത്രമാണ് ചാന്തുപൊട്ട്. രസികനു ശേഷം ദിലീപും ലാല്‍ ജോസും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ചേര്‍ത്തലയില്‍ തുടങ്ങി.
ഈ ചിത്രത്തില്‍ ദിലീപിന് ഇരട്ടനായികമാരാണ്- ഗോപികയും ഭാവനയും. ഇരട്ടനായികമാരോടൊപ്പം തുടര്‍ച്ചയായി മൂന്നാമത്തെ ചിത്രത്തിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്.
വിഷുവിനിറങ്ങിയ കൊച്ചിരാജാവിലും ദിലീപിന് ഇരട്ടനായികമാരായിരുന്നു. രംഭയും കാവ്യമാധവനുമാണ് ഈ ചിത്രത്തില്‍ ദിലീപിന്റെ നായികമാരായത്. കൊച്ചിരാജാവിന് മുമ്പ് ദിലീപിന്റേതായിറങ്ങിയ ചിത്രം രസികനാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത ആ ചിത്രത്തിലും ഇരട്ടനായികമാരോടൊപ്പമാണ് ദിലീപ്അഭിനയിച്ചത്. സംവൃതയും ഹരിപ്രിയയുമാണ് രസികനില്‍ നായികമാരായി വേഷമിട്ടത്.
ചാന്തുപൊട്ടില്‍ പെണ്‍കുട്ടിയായി വളര്‍ത്തപ്പെട്ട ഒരു പുരുഷന്റെ കഥയാണ് പറയുന്നത്. ചിത്രത്തിലെ നായികമാരിലൊരാളായ ഗോപിക ദിലീപിനൊപ്പം ആദ്യമായാണ് അഭിനയിക്കുന്നത്. അതേ സമയം മറ്റൊരു നായികയായ ഭാവനക്ക് ഇത് ദിലീപിനൊപ്പം നാലാമത്തെ ചിത്രമാണ്. സിഐഡി മൂസയില്‍ ദിലീപിന്റെ നായികയായ ഭാവന തിളക്കത്തില്‍ നായികമാരിലൊരാളായി അഭിനയിച്ചു. റണ്‍വേയില്‍ ഈ നടി ദിലീപിനൊപ്പം ഒരു ഗാനരംഗത്തിലാണ് പ്രത്യക്ഷപ്പെട്ടത്.
ഒരു ഇടവേളക്കു ശേഷം ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ലാല്‍ നിര്‍മിക്കുന്ന ചിത്രമാണ് ചാന്തുപൊട്ട്. ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാവായി അറിയപ്പെടുന്ന ലാല്‍ നിര്‍മിച്ച ഒടുവിലത്ത ദിലീപ് ചിത്രം കല്യാണരാമനാണ്.
ലാല്‍ ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇന്ദ്രജിത്തും ഒരു പ്രധാവേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു.


Click it and Unblock the Notifications