മധുവും ഷീലയും വീണ്ടും ഒന്നിക്കുന്നു
മധുവും ഷീലയും വീണ്ടും ഒന്നിക്കുന്നു
മെയ് 11, 2005
വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ സിനിമയില്‍ വീണ്ടും ഒന്നിക്കുന്നു- ഷീലയും മധുവും. ചെമ്മീനിലെ പരീക്കുട്ടിയും കറുത്തമ്മയുമായി പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞ, പിന്നീട് ഒട്ടേറെ സിനിമകളില്‍ ജോഡികളായി പ്രത്യക്ഷപ്പെട്ട മധുവും ഷീലയും വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷം തസ്കരവീരന്‍ എന്ന ചിത്രത്തിലാണ് ഒന്നിക്കുന്നത്.
പൈലി എന്ന കഥാപാത്രത്തെയാണ് മധു ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ നായകനായ മമ്മൂട്ടി അവതരിപ്പിക്കുന്ന അറക്കളം ബേബി എന്ന കഥാപാത്രത്തിന്റെ മുത്തച്ഛനാണ് പൈലി. മീനാക്ഷി എന്ന കഥാപാത്രത്തെയാണ് ഷീല അവതരിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ചെമ്മീനിന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട് ഷൂട്ടിംഗ് നടന്ന സ്ഥലത്ത് മധുവും ഷീലയും ഒന്നിച്ചിരുന്നു. ഇരുവരും ചെമ്മീന്‍ സ്മരണകള്‍ പങ്കിടുകയും ചെയ്തു. ഇരുവരും വീണ്ടും തസ്കരവീരനിലൂടെ ബിഗ്സ്ക്രീനില്‍ ഒന്നിക്കുമ്പോള്‍ ഒരു കാലഘട്ടമാണ് ഓര്‍മിക്കപ്പെടുന്നത്.
തസ്കരവീരനില്‍ ഇരുവര്‍ക്കും ശക്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. മമ്മൂട്ടിയോടൊപ്പം മധു അഭിനയിക്കുന്നത് ഒരു ഇടവേളക്കു ശേഷമാണ്. എഴുപുന്നതരകന്‍ എന്ന ചിത്രത്തിലാണ് ഇതിനുമുമ്പ് മധുവും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ചത്. ആ ചിത്രത്തില്‍ മധുവിന്റെ മകനായാണ് മമ്മൂട്ടി അഭിനയിച്ചതെങ്കില്‍ തസ്കരവീരനില്‍ പേരമകനായാണ് വേഷമിടുന്നത്.


Click it and Unblock the Notifications