ആഭരണച്ചാര്‍ത്തുമായി ഐ.വി. ശശി

By Staff

ആഭരണച്ചാര്‍ത്തുമായി ഐ.വി. ശശി
മെയ് 12, 2001

പ്രതാപവും സമ്പത്തും നഷ്ടപ്പെട്ട് തറവാടിത്തം മാത്രം കൈമുതലായുള്ള നമ്പൂതിരി കുടുംബത്തിന്റെ കഥയുമായി ആഭരണച്ചാര്‍ത്ത് എത്തുന്നു. ശ്രദ്ധയ്ക്ക് ശേഷം ഐ.വി. ശശി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ നായകന്‍ ശരത്താണ്.

പുരോഗമനവാദിയും നിരീശ്വരവാദിയുമായ വിഷ്ണുവിനെയാണ് ശരത് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തറവാട്ടിലെ ദാരിദ്യ്രം വിഷ്ണുവിന്റെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളാണ് ആഭരണച്ചാര്‍ത്തിന്റെ ഇതിവൃത്തം.

രണ്ടു നായികമാരാണ് ഈ ചിത്രത്തില്‍ ഉള്ളത് - പ്രസീതയും ധന്യയും. മുരളി, നരേന്ദ്രപ്രസാദ്, ജഗദീഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, കൃഷ്ണകുമാര്‍, ഷാജു, പ്രതാപന്‍, സുചിത്ര, ചാന്ദ്നി, രമാദേവി, കനകലത എന്നിവരും അഭിനയിക്കുന്നു.

മണി ഷൊര്‍ണൂറാണ് തിരക്കഥ എഴുതുന്നത്. ബിച്ചു തിരുമലയുടെ വരികള്‍ക്ക് എം.ജി. രാധാകൃഷ്ണന്‍ ഈണം പകരുന്നു. എം.ജി. ശ്രീകുമാര്‍, ഗോപന്‍, ചിത്ര, ഗോപന്‍, ഭാവന, വിന്ദുജാ മേനോന്‍ എന്നിവരാണ് ഗായകര്‍. ശേഖര്‍ വി. ജോസഫ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിംഗ് മുരളി നാരായണന്‍, കലാസംവിധാനം സതീഷ് ബാബു.

ഒറ്റപ്പാലം ഫിലിംസിന്റെ ബാനറില്‍ സി. രാംകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒറ്റപ്പാലം ഫിലിംസ് തന്നെ ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X