ഈ മാസം ഏഴ് ചിത്രങ്ങളെത്തുന്നു
ഈ മാസം ഏഴ് ചിത്രങ്ങളെത്തുന്നു
മെയ് 12, 2004
സിനിമാ പ്രതിസന്ധി മാറ്റമില്ലാതെ തുടരുകയാണെങ്കിലും തിയേറ്ററുകളില്‍ ഏതാനും മലയാളച്ചിത്രങ്ങള്‍ കൂടി ഈ മാസമെത്തും. വിഷുചിത്രങ്ങള്‍ തിയേറ്ററുകള്‍ വിടുന്നതോടെയെത്തുന്ന ഈ ചിത്രങ്ങളില്‍ പലതും സാങ്കേതിക കാരണങ്ങളാല്‍ വൈകി റിലീസിംഗിനെത്തുന്നവയാണ്.
നവാഗതസംവിധായകനായ സഞ്ജീവ് ശിവന്റെ മമ്മൂട്ടി ചിത്രം അപരിചിതന്‍, സിബി മലയില്‍ സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ജലോത്സവം, സുരേഷ് ഗോപി ചിത്രം അിനക്ഷത്രം, പൃഥ്വിരാജും കാവ്യാമാധവനും നായികാനായകന്‍മാരായി അഭിനയിച്ച സുന്ദര്‍ദാസിന്റെ കഥ, മോഹന്റെ കാമ്പസ്, അനില്‍ ബാബു ഒരുക്കിയ ഹരിശ്രീ, കലാഭവന്‍ മണി നായകനായി അഭിനയിച്ച കുസൃതി എന്നിവയാണ് ഈ മാസം റിലീസിംഗിനെത്തുന്നത്.
അപരിചിതനും ജലോത്സവവും ഒഴികെ മറ്റെല്ലാ ചിത്രങ്ങളും നേരത്തെ പൂര്‍ത്തിയാക്കിയതാണ്. സാങ്കേതിക കാരണങ്ങളാലാണ് ഇവ തിയേറ്ററുകളിലെത്താന്‍ വൈകിയത്.
മമ്മൂട്ടി ചിത്രം അപരിചിതന്‍ മെയ് 14ന് റിലീസ് ചെയ്യും. വിഷുചിത്രമായ വജ്രത്തിന് ശേഷം തിയേറ്ററുകളിലെത്തുന്ന മമ്മൂട്ടി ചിത്രമാണ് അപരിചിതന്‍. സഞ്ജീവ് ശിവന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഇതിവൃത്തം വ്യത്യസ്തമാണ്. നാഷണല്‍ ജ്യോഗ്രഫിക് ചാനലിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ഫോട്ടോഗ്രാഫറായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. മഹി വിജ് ആണ് ചിത്രത്തിലെ നായിക.
കുഞ്ചാക്കോ ബോബനും നവ്യാനായരും നായികാനായകന്‍മാരാവുന്ന ചിത്രമാണ് ജലോത്സവം. സുരേഷ് ഗോപി നായകനായ അിനക്ഷത്രം ഹൊറര്‍കഥയാണ് പറയുന്നത്. മോഹന്റെ കാമ്പസ് മഞ്ജുവാര്യരുടെ സഹോദരന്‍ മധു വാര്യര്‍ ആദ്യമായി അഭിനയിച്ച ചിത്രമാണ്. വളരെ മുമ്പെ പൂര്‍ത്തിയാക്കിയ ചിത്രങ്ങളാണ് ഹരിശ്രീ, കുസൃതി എന്നിവ. ഹരിശ്രീ അശോകന്‍ ആദ്യമായി നായകനാവുന്ന ചിത്രമാണ് ഹരിശ്രീ.


Click it and Unblock the Notifications