പൃഥ്വി ചിത്രം അവന്‍ ചാണ്ടിയുടെ മകന്‍
പൃഥ്വി ചിത്രം അവന്‍ ചാണ്ടിയുടെ മകന്‍
മെയ് 12, 2005
പൃഥ്വിരാജിനെ നായകനാക്കി തുളസീദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് അവന്‍ ചാണ്ടിയുടെ മകന്‍ എന്ന് പേരിട്ടു.
തുളസീദാസിന്റെ ചിത്രത്തില്‍ ആദ്യമായാണ് പൃഥ്വിരാജ് നായകനാവുന്നത്. തമിഴ് നടി ശ്രീദേവികയാണ് അവന്‍ ചാണ്ടിയുടെ മകനിലെ നായിക.
മോഹന്‍ലാല്‍ ചിത്രം മിസ്റര്‍ ബ്രഹ്മചാരിക്കു ശേഷം തുളസീദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജഗതി ശ്രീകുമാര്‍, വിജയരാഘവന്‍, അഗസ്റിന്‍, സാദിഖ്, പി. ശ്രീകുമാര്‍, കലാശാല ബാബു, അനിയപ്പന്‍, അനില്‍മുരളി, ബാബു രാജ്, രേഖ, ഉഷ, സോനാനായര്‍, കൃഷ്ണ, ശോഭാമോഹന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
ബാബു ജനാര്‍ദനനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. മകയിരം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മല്‍ റോയി നിര്‍മിക്കുന്ന ചിത്രമാണിത്.


Click it and Unblock the Notifications