മധു വീണ്ടും നായകനാവുന്നു

By Staff

മധു വീണ്ടും നായകനാവുന്നു
മെയ് 12, 2006

ഒരു കാലത്ത് നായകവേഷങ്ങളില്‍ തിളങ്ങിനിന്നിരുന്ന മധുവിനെ തേടി കരിയറിന്റെ സായാഹ്നകാലത്തും നായകവേഷമെത്തുന്നു. പ്രസാദ് വാളാച്ചേരി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മധു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അച്ഛന്‍ വേഷങ്ങളിലാണ് മധു ഇപ്പോള്‍ അഭിനയിച്ചുവരുന്നത്. നരന്‍, തസ്കരവീരന്‍, രാഷ്ട്രം തുടങ്ങിയ ചിത്രങ്ങളിലൊക്കെ അദ്ദേഹത്തിന് വൃദ്ധവേഷമായിരുന്നു. ഇതിനിടയിലാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം ലഭിക്കുന്നത്.

മധുവിനെ കൂടാതെ ഇന്ദ്രജ, രാജന്‍ പി.ദേവ്, ജഗതി ശ്രീകുമാര്‍, റിയാസ്ഖാന്‍, സ്ഫടികം ജോര്‍ജ്, ദേവന്‍, ക്യാപ്റ്റന്‍ രാജു, നെടുമുടി വേണു, കൊല്ലം തുളസി തുടങ്ങിയവരും അഭിനയിക്കുന്നു.

ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അമിത് ഒളശയാണ്. ഛായാഗ്രഹണം ടി.എസ്.ജസ്പാല്‍. കൊക്കര്‍ണി ക്രിയേഷന്‍സിനു വേണ്ടി ജോബ് കുമ്മണ്ണൂര്‍പറമ്പിലാണ് ചിത്രം നിര്‍മിക്കുന്നത്. മേയ് അവസാന വാരത്തില്‍ കോട്ടയത്ത് ചിത്രീകരണം ആരംഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X