പുതുമുഖങ്ങളുമായി ബൈ ദി പീപ്പിള്‍
പുതുമുഖങ്ങളുമായി ബൈ ദി പീപ്പിള്‍
മെയ് 13, 2005
പുതിയ ഒരു തരംഗമാണ് ജയരാജിന്റെ ഫോര്‍ ദി പീപ്പിള്‍ മലയാളത്തില്‍ സൃഷ്ടിച്ചത്. ഫോര്‍ ദി പീപ്പിള്‍ നേടിയ വന്‍വിജയം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ആ ചിത്രത്തിന്റെ രണ്ടാം ഭാഗം ജയരാജ് ഒരുക്കുന്നത്. ഫോര്‍ ദി പീപ്പിളിലെ പ്രമുഖതാരങ്ങളെല്ലാം പുതിയ ചിത്രത്തിലും പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും പുതുമുഖങ്ങളാണ് പ്രധാനകഥാപാത്രങ്ങളായെത്തുന്നത്.
ഫോര്‍ ദി പീപ്പിള്‍ പോലെ ബൈ ദി പീപ്പിളും നാല് ചെറുപ്പക്കാരുടെ കഥയാണ് പറയുന്നത്. നിശ്ചല്‍, സമദ്, സന്തോഷ് കൈതപ്രം, ബിജോയ് എന്നീ പുതുമുഖങ്ങളാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നായികയും പുതുമുഖമാണ്-മംഗള.
ഫോര്‍ ദി പീപ്പിളിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പത്മകുമാര്‍, അരുണ്‍, അര്‍ജുന്‍, പ്രണതി എന്നിവര്‍ ഈ ചിത്രത്തിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഫോര്‍ ദി പീപ്പിളില്‍ രാജന്‍ മാത്യു എന്ന പൊലീസ് ഓഫീസറെ അവതരിപ്പിച്ച സുനില്‍ ഒരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നു.
ഫോര്‍ ദി പീപ്പിളിന്റെ ഫോര്‍മുലയില്‍ തന്നെയാണ് പുതിയ ചിത്രവും വാര്‍ത്തെടുക്കുന്നത്. നാല്‍വര്‍ സംഘത്തിന്റെ തീക്ഷ്ണപ്രതികരണങ്ങളും യുവത്വത്തിന്റെ ലഹരിയുമെല്ലാം സിനിമയെ ചടുലമാക്കും. ഫോര്‍ ദി പീപ്പിള്‍ പോലെ ഈ ചിത്രവും സമൂഹത്തിലെ അനീതികളോടുള്ള യുവാക്കാളുടെ തീവ്രമായ പ്രതികരണങ്ങളെ കേന്ദ്രീകരിച്ചാണ് നീങ്ങുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രം യുവാക്കളെ ലക്ഷ്യമിട്ടുള്ള ഒരു എന്റര്‍റെടനറായാണ് ഒരുക്കുന്നത്.
കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് പ്രവീണ്‍ മണിയാണ് സംഗീതം നല്‍കുന്നത്. ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് സുനില്‍ പരമേശ്വരനാണ്.


Click it and Unblock the Notifications