»   » സന്ധ്യാമോഹന്റെ ചിത്രത്തില്‍ ദിലീപ്

സന്ധ്യാമോഹന്റെ ചിത്രത്തില്‍ ദിലീപ്

Posted By:
Subscribe to Filmibeat Malayalam

സന്ധ്യാമോഹന്റെ ചിത്രത്തില്‍ ദിലീപ്
മെയ് 13, 2005

ചിരിപ്രധാനമായ ചിത്രങ്ങള്‍ക്കാണ് ദിലീപ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. താന്‍ തന്നെ നിര്‍മിച്ച കഥാവശേഷന്‍, പ്രേക്ഷകരെ രസിപ്പിക്കുന്ന രംഗങ്ങളൊരുക്കുന്നതില്‍ പരാജയപ്പെട്ട രസികന്‍ എന്നീ ചിത്രങ്ങളുടെ പരാജയത്തെ തുടര്‍ന്ന് ചിരിപ്പടങ്ങളിലേക്ക് വീണ്ടുമൊരു തിരിച്ചുപോക്ക് നടത്തുകയാണ് ദിലീപ്.

കൊച്ചിരാജാവ് എന്ന ചിത്രത്തിലൂടെ തന്റെ രസികന്‍ ഇമേജ് തിരിച്ചിപിടിക്കാനാണ് ദിലീപ് ശ്രമിച്ചത്. തുടക്കത്തില്‍ സമിശ്രപ്രതികരണമുണ്ടാക്കിയ ചിത്രം അവധിക്കാല എന്റര്‍ടെയ്നര്‍ എന്ന നിലയില്‍ പ്രേക്ഷകര്‍ക്കിടയില്‍ സ്ഥാനം പിടിച്ചതോടെ ബോക്സോഫീസില്‍ ശരാശരിയിലും ഉയര്‍ന്ന പ്രകടനം തുടരുകയാണ്. കൊച്ചിരാജാവിനു ശേഷവും ഇത്തരം ചിരിപ്പടങ്ങളില്‍ തന്നെ അഭിനയിക്കാനാണ് ദിലീപ് താത്പര്യം പ്രകടിപ്പിക്കുന്നത്.

ലാല്‍ ജോസിന്റെ ചാന്തുപൊട്ട്, റാഫി മെക്കാര്‍ട്ടിന്റെ പാണ്ടിപ്പട എന്നിവയും നര്‍മപ്രധാനമായ ചിത്രങ്ങളാണ്. ദിലീപ് അഭിനയിക്കുന്ന മറ്റൊരു ചിത്രം സന്ധ്യാമോഹനാണ് സംവിധാനം ചെയ്യുന്നത്. മാസ്റര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം മുഴുനിള കോമഡിചിത്രമായാണ് ഒരുക്കുന്നത്.

ഒരു ഇടവേളക്കു ശേഷം സന്ധ്യാമോഹന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് തിരക്കഥയെഴുതുന്നത് സിബി കെ. തോമസ്-ഉദയ്കൃഷ്ണ ടീമാണ്. സിഐഡി മൂസ, വെട്ടം, റണ്‍വേ, കൊച്ചിരാജാവ് തുടങ്ങിയ ദിലീപ് ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയിട്ടുള്ള സിബി കെ. തോമസ്-ഉദയ്കൃഷ്ണ ടീം ദിലീപിന്റെ പ്രിയപ്പെട്ട തിരക്കഥാകൃത്തുക്കളെന്ന നിലയില്‍ പേരെടുത്തവരാണ്.

സന്ധ്യാമോഹന്റെ അമ്മ അമ്മായിയമ്മ, ഹിറ്റ്ലര്‍ ബ്രദേഴ്സ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയിട്ടുള്ളത് സിബി കെ. തോമസ്-ഉദയ്കൃഷ്ണ ടീമാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X